മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Announcement

work in progress

'മൊഴി' മെച്ചമാക്കുന്നതിന്റെ ഭാഗമായുള്ള സോഫ്റ്റ്‌വെയർ നവീകരണം നടന്നുകൊണ്ടിരിക്കുന്നു. മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളിൽ ചിലർക്ക് ഓട്ടോമാറ്റിക് ഇമെയിൽ മെസ്സേജുകൾ ലഭിച്ചുവെന്നിരിക്കും. അത് അവഗണിക്കാവുന്നതാണ്. 

Chief Editor
Mozhi (www.mozhi.org)

Experience

Experience

  • അച്ഛൻ

    • Reward points: 0
    • Status: Ready to Claim

    Sindhu

    സാധുബീഡിയുടെ മണവും കട്ടൻ ചായയുടെ നിറവുമാണ് അച്ഛന്റെ ഓർമകൾക്ക് . 11 ആം വയസു വരെ ചുവരിലെ ഫ്രെയിം ചെയ്ത ഫോട്ടോ മാത്രമായിരുന്നു അച്ഛൻ. വർഷത്തിൽ ഒരിക്കലോ മറ്റോ കിട്ടുന്ന എഴുത്തും കൂട്ടുകാർ വഴി ദുബായിൽ നിന്നും എത്തുന്ന ചില  പാർസലുകളും. എങ്കിലും അച്ഛൻ എന്ത് ചെയ്യുന്നു   ചോദിക്കുന്നവരോടൊക്കെ ദുബായിലാണ് എന്ന് പറയുന്നത് ഗമയായിരുന്നു.

  • അട്ടപ്പാടിക്കാഴ്ചകൾ

    • Reward points: 750
    • Status: Paid
    • Date Paid: 2023-05-13

    തികച്ചും യാദൃശ്ചികമായാണ് അട്ടപ്പാടിയിലെ വിദ്യാലയത്തിൽ അധ്യാപികയായെത്തുന്നത്. കാപട്യമേതുമില്ലാത്ത തദ്ദേശവാസികളെ കാണുമ്പോൾത്തന്നെ നമുക്ക് സമാധാനം തോന്നും. അവരുടെ കുട്ടികളെ പഠിപ്പിക്കുന്നത് നമ്മിൽ വലിയൊരു സംതൃപ്തി നിറക്കും. വലിയൊരൂർജ്ജമാണിവിടം. പ്രത്യേകിച്ചും ഇവിടെയുള്ള പ്രകൃതിക്കാഴ്ചകൾ.

  • ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി

    • Reward points: 0
    • Status: Ready to Claim

    ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി, അതേന്നെ, വീടിനടുത്തുള്ള പ്രക്കാനം ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ' കമ്മ്യൂണിസ' ത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്. ഇപ്പോൾ ശ്രീകൃഷ്ണജയന്തി

  • ഏതു കോളേജിലാ

    • Reward points: 0
    • Status: Ready to Claim

    boy

    Jojy Paul

    ക്രൈസ്റ്റ് കോളേജ് - പണ്ടൊക്കെ പത്താം ക്ലാസ്സിലെ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന ഇരിഞ്ഞാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആൺകുട്ടികളുടെ വലിയൊരു സ്വപ്നമായിരുന്നു ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്നത്.

  • ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ

    • Reward points: 0
    • Status: Ready to Claim

    (Muralee Mukundan)

    ഈ കിണ്ണങ്കാച്ചി പ്രണയ കഥ വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്...

  • ഒരു ട്യൂബ് യാത്രയുടെ ഓർമയ്ക്ക്

    • Reward points: 0
    • Status: Ready to Claim

    Sindhu

    "ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ....." യാത്രകൾ ഏറെ ഇഷ്ടമാണ് , പ്രത്യേകിച്ചും ട്രെയിൻ യാത്രകൾ. ലണ്ടനിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതേ ഇത്തിരി ഭീതിയോടെയാണ്. ഏതു വഴിയിലൂടെ നടന്നാലും കണ്ണുകൾ കൊണ്ട് നാലുപാടും പ്രദക്ഷിണം വെച്ച് കൊണ്ട് കഴിയുന്നതും ഒതുങ്ങി ഒക്കെ നടക്കുകയാണ് പുതിയ ശീലം . ഓവർ ബ്രിഡ്ജ് ഒക്കെയാണേൽ പറയുകയും വേണ്ട , ബ്രിഡ്ജിലൂടെ നടക്കുമ്പോൾ രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചു കൊണ്ട് ഇടിച്ചിടുകയാണല്ലോ ഇപ്പഴത്തെ രീതി. തട്ടമിട്ടു നടന്നാൽ രക്ഷയുണ്ടാവുമെന്നു കരുതി ആ വഴിക്കും ആലോചിക്കാതിരുന്നില്ല, അപ്പൊഴാണ് , അടുത്തത്, തട്ടമിട്ടവരെ തെരഞ്ഞു പിടിച്ചു കൊല്ലാൻ വേറൊരു ടീം. എന്തായാലും രക്ഷയില്ല,നമ്മൾ നമ്മളായിത്തന്നെ നടക്കയല്ലാതെ.

  • ഓർമ്മക്കപ്പൽ

    • Reward points: 0
    • Status: Ready to Claim

    ormmakkappal

    Sindhu satheeshkumar

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിൽ നിന്നും വരുന്നത്. ഓര്മ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അച്ഛനെ കാണുന്നത് എന്നുള്ള ആവേശത്തെക്കാൾ, കൊണ്ട് വന്ന പെട്ടിയിൽ എന്താണ് എന്നറിയാനുള്ള തിടുക്കമായിരുന്നു കൂടുതലും. എഴുത്തിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛൻ, ചുവരിലെ ചിത്രത്തിൽ

  • കോതെമ്മൂമ്മ എന്ന കോത

    • Reward points: 0
    • Status: Ready to Claim

    ഇന്നൊരാളെ കാട്ടാം, കോതെമ്മൂമ്മ എന്ന കോത. ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം.  കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി. 

  • ഗ്ലാസ്സ്നോസ്റ്റ്

    • Reward points: 750
    • Status: Paid

    Rajendran Thriveni

    അഞ്ചു തലമുറകളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു തുടർക്കഥ ആരംഭിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എനിക്കു ചുറ്റുമുള്ളവർ തന്നെ. അവരുടെ ചിന്തകളിലേക്ക് പടർന്നു കയറാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നു മാത്രം.

  • ജീവിതത്തിൽ നിന്ന് ഒരേട്

    • Reward points: 0
    • Status: Ready to Claim

     

    കൊതിച്ചിരുന്നു സ്‌കൂളിൽ എത്തി. തോമസ് സാർ ആണ് സ്‌കൂളിൽ എന്നെ രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ മുഖം വാത്സല്യപൂർണ്ണമായിരുന്നു. അദ്ദേഹം ഇന്നുണ്ടാകില്ല. ഇവിടെ വിദൂരദേശത്തിരുന്നു

  • ദ്വിജൻ 

    • Reward points: 0
    • Status: Ready to Claim

    biology clock

    ഓർമ്മയുള്ള കാലം മുതൽ ഒരു സായന്തനക്കാരനയിരുന്നു ഞാൻ. അല്പം വൈകി ഉണരുക, ഏകദേശം മദ്ധ്യാഹ്നം ആകുമ്പോളേയ്‌ക്കും സജീവമാകുക, സായന്തനങ്ങളിൽ പൂർണമായി വിടരുക, രാത്രിയിൽ കർമ്മോൽസുകനാവുക, ഇരുട്ടു മുറുകുമ്പോൾ, അന്നു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും കുറ്റബോധത്തോടെ 'നാളെ ചെയ്യാം' എന്നു തീരുമാനിക്കുക, വൈകി ഉറങ്ങുക; ഇതായിരുന്നു പതിവ്. അത്യാവശ്യമില്ലെങ്കിൽ വെളുപ്പാംകാലത്തു  ഉണരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 

  • നന്ദിയംകോട് കാഴ്ചകൾ

    • Reward points: 1000
    • Status: Paid

    ഇതിൽ വിളക്കിച്ചേർക്കലുകളോ അലങ്കാരങ്ങളോ ഇല്ല. വെറും അനുഭവങ്ങൾ മാത്രം. രാജേഷിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഇവ ഓരോന്നും. പക്ഷെ ഓരോ അനുഭവത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ഇടത്താണ് അതിന്റെ മൂല്യം കുടികൊള്ളുന്നത്. 

  • മഴക്കാലസ്മരണകൾ

    • Reward points: 0
    • Status: Ready to Claim

     

    മഴയെ പറ്റി ആരാണെഴുതിയതു. നിറപ്പകിട്ടുള്ള കുടകളെ പറ്റിയും? സ്‌കൂളിൽ പോകുന്ന കാലത്ത് എനിക്ക് മഴ ഒരു പേടിസ്വപ്നം ആയിരുന്നു. രണ്ട് മൈൽ നടക്കണം സ്‌കൂളിലേക്ക്. പ്രൈമറി സ്‌കൂൾ

  • മായാത്ത ഓർമ്മകൾ

    • Reward points: 0
    • Status: Ready to Claim

     

    കാലം എത്ര കഴിഞ്ഞു. മഴക്കാലവും വേനലും മാറിമാറി വന്നു . ആലുവാപ്പുഴയിൽ എത്രമലവെള്ളപ്പൊക്കങ്ങൾ വരികയും പോകുകയും ചെയ്തിരിക്കണം. അതൊന്നും കാണാൻ നിൽക്കാതെ ഞാൻ നാല്

  • മുഹന്തീസ്

    • Reward points: 0
    • Status: Ready to Claim

    Jojy Paul

    അഞ്ച്‌ വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സൗദി അറേബിയയിൽ നിന്നും ആദ്യമായി അവധിക്കു നാട്ടിൽ എത്തിയതാണ്. നാടെല്ലാം ഒരുപാടു മാറിപ്പോയിരിക്കുന്നു. അംബാസിഡർ കാറുകളെല്ലാം

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter