മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Announcement

work in progress

'മൊഴി' മെച്ചമാക്കുന്നതിന്റെ ഭാഗമായുള്ള സോഫ്റ്റ്‌വെയർ നവീകരണം നടന്നുകൊണ്ടിരിക്കുന്നു. മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളിൽ ചിലർക്ക് ഓട്ടോമാറ്റിക് ഇമെയിൽ മെസ്സേജുകൾ ലഭിച്ചുവെന്നിരിക്കും. അത് അവഗണിക്കാവുന്നതാണ്. 

Chief Editor
Mozhi (www.mozhi.org)

Long stories

Long stories

  • അമ്മയാർ പയനം

    • Reward points: 0
    • Status: Ready to Claim

    (Sarath Ravikarakkadan)

    1. ഭ്രമം 

    അറിയാതെ കൈ തട്ടി  വീണ സ്ഫടികകുപ്പികണക്കെ നിലാവ് എനിക്ക് ചുറ്റും ചിതറി തെറിച്ചു കിടന്നു. കരിന്തിരി കത്തിയ വിളക്ക് പോലത്തെ ആകാശത്തു നോക്കി അമ്പലകുളത്തിൻ്റെ  പടവുകളിൽ കിടക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി. അങ്ങ് ആകാശത്തു ഒരേ തരം ജോലി ദിവസവും ചെയ്യുന്ന ഒരുവനെപ്പോലെ ചന്ദ്രനും പരിവാരങ്ങളും താല്പര്യം കെട്ട് നിൽക്കുന്നു.

  • ഇടനെഞ്ചിലൊരു വെള്ളിവര

    • Reward points: 250
    • Status: Paid
    • Date Paid: 2022-09-23

     

    അയാൾ ജനാലകളുടെ കർട്ടൻ വകുത്ത് മാറ്റി ചില്ലു ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....ആർത്തു പെയ്തിറങ്ങിയ മഴ മടുത്തിട്ടെന്നോണം, നേർത്ത കിതപ്പുകൾ മാത്രം ബാക്കിയാക്കി ശമനം അറിയിച്ചിട്ടുണ്ടായിരുന്നു..

  • ഇഴകൾ

    • Reward points: 600
    • Status: Paid
    • Date Paid: 2021-05-06

    (Remya Ratheesh)

    രാവിനു മുകളിൽ കറുപ്പ് കരിമ്പടം നീർത്തി തുടങ്ങിയിരിക്കുന്നു. യാമങ്ങളും ഒരു പാട് ഇഴഞ്ഞു നീങ്ങുകയാണ്. കുന്നിൻ മുകളിലെ ആ ഒറ്റ നില വാടകവീട്ടിൽ ആറു കണ്ണുകൾ ഉറങ്ങാതിരിക്കുകയാണ് അപ്പൊഴും.

  • ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ

    • Reward points: 300
    • Status: Paid

    (ശാസ്ത്ര ലേഖന പരമ്പര)

    പ്രകൃതിയുടെ ഭാഷ 

    ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.

  • ഉള്ളം

    • Reward points: 300
    • Status: Paid
    • Date Paid: 2022-10-27

    ullam - long story

    ഭാഗം 1

    ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ അവൾ ഓടുകയായിരുന്നു. പിറകിൽ കടിച്ചു കീറാൻ പാകത്തിൽ കൂറ്റൻ ചെന്നായ്ക്കൾ! ഓടിയോടിയവൾ തളർന്നു. തൊണ്ട വല്ലാതെ വരളുന്നു. അടുത്തെങ്ങും ഒരു പച്ച പുൽനാമ്പുപോലുമില്ല. പിറകിലേക്ക് പിൻതിരിഞ്ഞു നോക്കാൻ വല്ലാത്ത ഭയം തോന്നി.

  • ഒരു സ്വപ്നത്തിൽ വർണ്ണച്ചിറകിൽ

    • Reward points: 350
    • Status: Paid
    • Date Paid: 2022-05-13

    (Molly George)

    "നീനാ .. ഇന്നും ഞാനാ സ്വപ്നം കണ്ടു. 

    "ഓ.. ഇന്നലെ കണ്ടതിൻ്റെ ബാക്കിയാണോ?"

    "ബാക്കിയാണോ എന്ന് ചോദിച്ചാൽ  ആ വീടും, പരിസരവും, വീട്ടിലേക്കുള്ള വഴിയും പുഴയും അവിടെയുള്ള തൊഴുത്തും ഒക്കെ ഞാൻ സ്വപ്നം കണ്ടു."

  • ഓർമ്മകളിൽ നീ മാത്രം

    • Reward points: 0
    • Status: Ready to Claim

    (Molley George)

    വാഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടമാകുന്ന ഗോപികയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുകയാണ് കൂട്ടുകാരിയും, മുൻ സഹപാഠിയുമായ ശ്രീലക്ഷ്മി. കൗമാര ജീവിതത്തിന്റെ, വർണ്ണാഭമായ ഇഴകളിൽ മാത്രം ജീവിക്കുന്ന കൂട്ടുകാരിയെ, വർത്തമാനകാലത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് നെയ്തടുപ്പിക്കുന്ന ശ്രമകരമായ ദൗത്യം... മറ്റുള്ളവരോടുള്ള കടപ്പാടുകളും, സ്വന്തം ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വടംവലിയിൽ സ്‌നേഹവും, അതിലൂന്നിയ വിശ്വാസവും ഏതു പക്ഷം ചേരുന്നു?...

  • കാലത്തിന്റെ കാൽപാടുകൾ

    • Reward points: 350
    • Status: Paid
    • Date Paid: 2022-09-23

    (Ruksana Ashraf)

    മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരിക്കുകയാണ്, അതിനേക്കാളും എത്രയോ മുന്നിലായി തന്റെ മനസ്സും, വല്ലാതെ അട്ടഹസിച്ചു പെയ്തു കൊണ്ടിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ റോസ്നയക്ക് ത്രീവമായ വ്യസനം തോന്നി.

  • കിഷ് യാത്രയും കുറേ ജീവിതങ്ങളും

    • Reward points: 0
    • Status: Ready to Claim

    (Jomon Antony)

    ഇത് രണ്ടാമത്തെ യാത്രയാണ്. ജോവിൻ  അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ ഉച്ചയോടടുത്തിരുന്നു. ജൂലൈയുടെ ഉറച്ച വെയിലിൽ വെട്ടപഴുത്തു കിടക്കുന്ന രാജവീഥിയിലൂടെ

  • കുമ്മുറു കഥകൾ - 2

    • Reward points: 300
    • Status: Paid
    • Date Paid: 2023-01-11

    കുമ്മുറു കഥകൾ തുടരുകയാണ്. ഒന്നാം ഭാഗം വായിക്കാം  


    തൊടിയിലെ വിശേഷങ്ങൾ

    ഓണത്തുമ്പികള് എത്തി തുടങ്ങി, വേനല് മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്. 

  • കുമ്മുറു കഥകൾ - 3

    • Reward points: 50
    • Status: Ready to Claim

    a cute dog

    Hareesh Pallaram

    തെണ്ടിനടക്ക്ന്നെയ്നെടേലാണ് ആജിക്കാന്‍റെ ബളപ്പിന്‍റെ മൂലക്ക് കാട് പിടിച്ച് കെടക്ക്ണ അക്വേഷ്യ മരത്തിന്‍റെ എടേല് ചാക്കും കെട്ടിന്റെ ഉള്ള്ന്ന് പൊറത്തേക്കെറ്ങ്ങ്ന്ന നായികുഞ്ഞുങ്ങള കുമ്മുറു കണ്ടത്.

  • കുമ്മുറു കഥകൾ - 4

    • Reward points: 0
    • Status: Ready to Claim

    കുമ്മുറു കഥകൾ  തുടരുകയാണ്. ഇതിനു മുൻപുള്ള മൂന്നു ഭാഗങ്ങൾ മൊഴിയിൽ ലഭ്യമാണ്. 


    കുട്ടീം കോലും 

    "ചീക്കോ....."
    "ആ....ചീക്കീ..." 
    ദൂരെ കുട്ടികൾ കളിക്കുന്ന ശബ്ദം കേട്ടു.

  • കുമ്മുറു കഥകൾ-1

    • Reward points: 300
    • Status: Paid
    • Date Paid: 2023-01-11

    വളരെ വ്യത്യസ്തമായ ഈ രചന തുടർക്കഥയായി അവതരിപ്പിക്കുന്നു. ഇതിലെ ലോകവും, കഥാപാത്രങ്ങളുടെ അനുഭവങ്ങളും മൊഴിയിലെ മറ്റു രചനകളിൽ കാണാൻ കഴിയില്ല. വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിർന്ന ഹരീഷ് അഭിനന്ദനം അർഹിക്കുന്നു. 

  • തലമുറകളിലെ കാണാപ്പുറങ്ങൾ

    • Reward points: 0
    • Status: Ready to Claim

    (Jomon Antony)

    ആകാശക്കോണിൽ കുനുകുനാ തെളിഞ്ഞു മായുന്ന നിലാപ്പൊട്ടിൽ മഴമേഘങ്ങൾ പെയ്തൊഴിയാനുള്ള വിതുമ്പലോടെ ഒഴുകി നടക്കുന്നത്  മുറ്റത്ത് കുളിർകാറ്റിലുലയുന്ന മൂവാണ്ടൻ മാവിന്റെ ചില്ലകൾക്കിടയിലൂടെ അനന്തൻ കണ്ടു.

  • നിഗൂഢതകളുടെ ദ്വീപിൽ

    • Reward points: 500
    • Status: Ready to Claim

    കടലിലെ ഒരു അപകടവും, കടംകഥപോലെ തുടർന്നുള്ള സംഭവങ്ങളും. അവസാനം വരെ വരെ മനോഹരമാണ് ഈ തുടർക്കഥ.


    തിരകളിൽ 
     
    ശക്തമായ മഴ! ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും! നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട്  ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
  • നിലാവിൽ വിരിഞ്ഞ നീലക്കുറിഞ്ഞികൾ

    • Reward points: 400
    • Status: Paid
    • Date Paid: 2022-09-23


    ഭാഗം 1

    'സേതു'വിന്റെ കൈവിരലുകൾ 'ദിവ്യ'യുടെ വിരലുകളിൽ കോർത്ത് കൊണ്ട് സേതുവിനെയും വലിച്ചു ദിവ്യ വളരെ വേഗത്തിൽ ഓടുകയായിരുന്നു. നിലാവിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷകൂട്ടങ്ങൾ എല്ലാത്തിനും സാക്ഷിയായി മഞ്ഞ് പെയ്യിപ്പിക്കുന്നുണ്ടായിരുന്നു.

  • പുതിയ തീരങ്ങൾ

    • Reward points: 0
    • Status: Ready to Claim

    (Abbas Edamaruku )

    കൂരക്കൂരിരുട്ട്... നല്ല തണുപ്പ്.അകമ്പടിയായി പ്രകൃതിദത്തമായ സംഗീതംപൊഴിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദവും. ഏലക്കാടുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റിനനുസരിച്ച് ആടിയുലയുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചം.

  • പൂമ്പാറ്റ പുസ്തകം

    • Reward points: 0
    • Status: Ready to Claim

    (Anusha)

    പുലർച്ചെ അഞ്ചേ മുപ്പതിന്‌ തന്നെ ബസ് നാട്ടിലെത്തി. ബസിറങ്ങി, ബസ് പോകുന്നത് നോക്കി അവൾ നിന്നു. പിന്നെ മെല്ലെ ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞു. അവിടെ ഓട്ടോ ഇല്ല. മഴ ആയതോണ്ട്  വരാത്തതാവുമോ. കാത്തു നില്ക്കണോ. മഴ ഇപ്പോ പെയ്യുന്നില്ല. നടന്നാലോ. അവൾ ആലോചിച്ചു. കാത്തു നിന്നില്ല. നടന്നു. ബാഗിന് ഭാരമില്ല. നാട്ടിലേക്കുള്ള യാത്രകൾ ഇങ്ങനെയാണ്. തിരിച്ചു പോവുമ്പോഴും

  • പെണ്ണായിപ്പിറന്നാൽ

    • Reward points: 0
    • Status: Ready to Claim

    (T V Sreedevi)

    തുണികൾ കുത്തിനിറച്ച മാറാപ്പും തലയിൽ ചുമന്ന് നാരായണി മെല്ലെ തോട്ടിലേക്ക് നടന്നു. നാട്ടുകാർക്ക് അത് പതിവുള്ള കാഴ്ച്ചയാണ്. എന്നും രാവിലെയും ഉച്ച കഴിഞ്ഞ് വെയിൽ ആറുന്ന സമയത്തും എത്രയോ വർഷങ്ങളായി തുടരുന്ന ഒരു ദിനചര്യ.

  • പെയ്തൊഴിഞ്ഞു തെളിഞ്ഞപ്പോൾ

    • Reward points: 250
    • Status: Ready to Claim

    couple

    Ruksana Ashraf

    ശ്രീനന്ദന്റെ ലെറ്റർ വായിച്ചു കൊണ്ട് മുറ്റത്തെ ഇടത്തെ സൈഡിലുള്ള ഊഞ്ഞാലിൽ ആടികൊണ്ടിരിക്കുകയായിരുന്നു 'സുഹാസിനി'. പകലിന്റെ വിടപറച്ചിലും, സന്ധ്യയുടെ ഇരുളാർന്ന ആഗമനവും, ലെറ്ററിലെ വരികളുമെല്ലാം അവളുടെ ഉള്ളം വല്ലാതെ പൂത്തുലച്ചു. ആ മാസ്മരികതയുടെ മാദകഗന്ധത്തിൽ അവളിലെ മോഹങ്ങളും, സ്വപ്നങ്ങളും ചിറക് മുളച്ച് പറക്കാൻ തുടങ്ങി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter