മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Announcement

work in progress

'മൊഴി' മെച്ചമാക്കുന്നതിന്റെ ഭാഗമായുള്ള സോഫ്റ്റ്‌വെയർ നവീകരണം നടന്നുകൊണ്ടിരിക്കുന്നു. മൊഴിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളിൽ ചിലർക്ക് ഓട്ടോമാറ്റിക് ഇമെയിൽ മെസ്സേജുകൾ ലഭിച്ചുവെന്നിരിക്കും. അത് അവഗണിക്കാവുന്നതാണ്. 

Chief Editor
Mozhi (www.mozhi.org)

Prime

Prime

  • പീറ്റർ ബ്രൂക്കിന്റെ 'ദ മഹാഭാരത'

    • Reward points: 0
    • Status: Ready to Claim

    muralee mukundan

    ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും, സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ ജനിച്ച് വളർന്ന്, പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ്, ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച്, യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!

  • അനന്തരം 

    • Reward points: 0
    • Status: Ready to Claim

    അടഞ്ഞ വാതായന പാളിയിൽ വൃഥാ 
    വരച്ചു ചേർക്കട്ടെ തുറന്ന ജാലകം;
    അതിന്റെ സ്വാതന്ത്ര്യ മരീചി കണ്ടൊരെൻ 
    വരണ്ട നേത്രങ്ങൾ തളർച്ച നീക്കുമോ?

  • അപ്പനും മകനും

    • Reward points: 0
    • Status: Ready to Claim


    കാലു കയക്കുന്നടാ മകനേ... നടന്നു തളര്‍ന്നു അപ്പന്‍.
    നടക്കൂ പതുക്കേ... നീ ചെറുപ്പം, ഇരുമ്പു കരിമ്പാക്കുന്ന  പ്രായം.

  • ആധിപത്യം

    • Reward points: 0
    • Status: Ready to Claim

    (Aniyan Kunnath)

    ഒന്നാമത്തെ കവിതയില്‍
    കൊടുങ്കാറ്റുകൊണ്ടൊരു
    ചിത്രം വരയ്ക്കുന്നു
    ആദ്യ വരയില്‍ മനുഷ്യ-
    നിര്‍മ്മിതികളെല്ലാം തകര്‍ന്നടിയുന്നു.

  • ആൾദൈവം

    • Reward points: 0
    • Status: Ready to Claim

    "അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ...കുടീല് പെണ്ണ് ഒറ്റക്കാ..."    മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നിൽക്കുന്ന കണ്ടങ്കുട്ടി തന്റെ സ്വതവേ വളഞ്ഞ നടു അൽപം കൂടി വളച്ചു.   "നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സർക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താൻ തൊടങ്ങീട്ട് രണ്ടീസായില്ലെ...  ഇന്നത് തീർത്തില്ലെങ്കിലാ. ങ്‌ഹാ..."   

  • ഇലകൾ പറഞ്ഞത്

    • Reward points: 0
    • Status: Ready to Claim

    ilakal

    അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
    അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
    ഭൂമിയിലേക്ക്‌ ആണ്ടു പോയി.
    അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,

  • ഇസ്‌താംബുൾ വിളിക്കുന്നു

    • Reward points: 0
    • Status: Ready to Claim

    (RK)

    ഇസ്‌താംബുൾ, ഈ പേര് ചിരിത്രം പഠിച്ച എനിക്ക് പണ്ടേ പരിചിതമാണ്. ചരിത്രപുസ്തകത്തിന്റെ താളുപോലെ ചരിത്രവും പഴമയും സൂക്ഷിക്കുന്ന നഗരം. മറ്റുചില യാത്ര പ്ലാനുകൾ ഉണ്ടായിരുന്നതിനാൽ വിസയ്ക്കായി പാസ്പോർട്ട് അയക്കാൻ പറ്റാത്തതിനാലാണ് UK / US / ഷെങ്കൻ വിസ ഉള്ള ഇന്ത്യൻ പാസ്സ്പോർട്ടുകാർക്ക് ഓൺലൈൻ വിസ സൗകര്യം ഉള്ള രാജ്യം തിരഞ്ഞെടുത്തത്.

  • ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി

    • Reward points: 0
    • Status: Ready to Claim

    ഉത്സവമെന്നെ കമ്മ്യൂണിസ്റ്റാക്കി, അതേന്നെ, വീടിനടുത്തുള്ള പ്രക്കാനം ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ' കമ്മ്യൂണിസ' ത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്. ഇപ്പോൾ ശ്രീകൃഷ്ണജയന്തി

  • ഉറങ്ങിപ്പോയ തൂലിക

    • Reward points: 50
    • Status: Ready to Claim


    എന്തേ തൂലികേ നീ ഉറങ്ങിപ്പോയത്?
    വിഢിപ്പെട്ടിയിലെ കോമാളി ക്കാഴ്ച്ച കണ്ടാണോ
    സൈബർ ലോകത്തെ മലവെള്ളപ്പാച്ചിൽ കണ്ടാണോ
    പ്രത്യയ ശാസ്ത്രങ്ങളുടെ കൂലിക്കാരനായതു കൊണ്ടാണോ
    ഭ്രാന്തു പിടിച്ച മതങ്ങളുടെ കാവൽക്കാരനായതുകൊണ്ടാണോ

  • എന്നെ അവസാന പേജില്‍ നിന്നും വായന പഠിപ്പിച്ച കഥാപാത്രങ്ങള്‍

    • Reward points: 0
    • Status: Ready to Claim

    ഞാന്‍ ഏതാണ്ട് എണ്പതുകളുടെ തുടക്കത്തിലാണ്‌ ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേര്‍ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷങ്ങള്‍ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വയസ്സാവുന്നതേയില്ല. എന്‍റെ വീടിന്‍റെ അടുത്തുള്ള എന്‍റെ കൂട്ടുകാരന്‍റെ അച്ഛന്‍ ഒരു ബാര്‍ബര്‍ ആയിരുന്നു.

  • ഏതു കോളേജിലാ

    • Reward points: 0
    • Status: Ready to Claim

    boy

    Jojy Paul

    ക്രൈസ്റ്റ് കോളേജ് - പണ്ടൊക്കെ പത്താം ക്ലാസ്സിലെ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന ഇരിഞ്ഞാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആൺകുട്ടികളുടെ വലിയൊരു സ്വപ്നമായിരുന്നു ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്നത്.

  • ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ

    • Reward points: 0
    • Status: Ready to Claim

    (Muralee Mukundan)

    ഈ കിണ്ണങ്കാച്ചി പ്രണയ കഥ വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്...

  • ഒരു ചിന്ന കൊടുങ്കാറ്റ്‌

    • Reward points: 0
    • Status: Ready to Claim

    ജീവിതത്തിൽ എന്നെങ്കിലും ഒരു കൊടുങ്കാറ്റുണ്ടായിക്കാണാൻ  നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റിനേക്കാൾ ശക്തിയുള്ള ഒരു കാറ്റ്? അല്ലെങ്കിൽ മാമരങ്ങളുടെ ഉടയാടകൾ

  • ഒരു പ്രണയ തീരം

    • Reward points: 0
    • Status: Ready to Claim

    ‘പ്രണയ തീരം‘ എന്നത്, എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ... ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ...

  • ഓർക്കുന്നു നിരന്തരം

    • Reward points: 0
    • Status: Ready to Claim

    (പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത അറിഞ്ഞ ശേഷം ഇതു പരിചയപ്പെടുക.)

    ഓർക്കുന്നു ഞാനോ തീർത്ഥ യാത്രയാമിജ്‌ജീവിത
    യാത്രയിലുടനീളം, എത്രയോ മധുരമായ്.
    പണ്ടത്തെ കളിത്തോഴൻ കവിളിൽ പകർന്നോരാ 
    ചെണ്ടലർ സൗരഭ്യത്തിന്നോളങ്ങൾ പരക്കുന്നു. 
    ആദ്യ ചുംബനത്തിന്റെ മധുരം മറവിക്ക- 
    ഭേദ്യമാണെന്നെങ്കിലും മറക്കാൻ കഴിയുമോ?

     

    പണ്ടിരു പൂമ്പാറ്റകൾ ഇളകിക്കളിച്ചൊരാ
    ചെമ്പകച്ചെറുമരച്ചോട്ടിലെ കളിവീട്ടിൽ 
    വാക പൂത്തുലഞ്ഞൊരാ പാതയോരത്തിൽ, സർഗ്ഗ 
    പാദുകമണിഞ്ഞെത്തും ഭൃംഗങ്ങൾ ലസിക്കുന്ന 
    വാസന്ത വനികളിൽ, ശാദ്വല തീരങ്ങളിൽ,
    വാസരക്കിനാവുകൾ പങ്കിട്ട മധ്യാഹ്നത്തിൽ…
    യാത്ര പോകാറുണ്ടു ഞാൻ, മാനസ രഥമേറി  
    മാത്രയിൽ, സ്മരണതൻ മാധവമണയുമ്പോൾ. 

     

    എന്തു നീ നീട്ടീല, വിടർത്തിയ കരങ്ങളീ
    ബന്ധുര വനജ്യോത്സ്ന പടരാൻ കൊതിച്ചപ്പോൾ?
    എന്തു നീ ക്ഷണിച്ചീല നീഡത്തിനിളം ചൂടിൽ
    സ്വന്തമാക്കുവാൻ മാത്രം എത്രമേൽ കൊതിച്ചപ്പോൾ?
    എന്തു നീ പറഞ്ഞീല ഹൃത്തിലെ വികാരങ്ങൾ  
    സന്തതം കേൾക്കാൻ മാത്രം  കാതുകൾ കൊതിച്ചപ്പോൾ?
    എന്തു നീ നിസ്സംഗനായ് കേവല നിരാലംബ
    സന്താപ ഭരിതമായെന്നകം പിടഞ്ഞപ്പോൾ?
    … എങ്കിലും മറക്കാനാവില്ല നീ വരച്ചിട്ട 
    തങ്ക രേഖകളുള്ളിൽ മായാതെ കിടക്കുമ്പോൾ.
    … എങ്കിലും മറക്കുവാനാകില്ല നീ മീട്ടിയ 
    സുന്ദര രാഗങ്ങളീ മേനിയിലൊഴുകുമ്പോൾ.

    യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
    ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".

    ഓർമ്മകൾ - ഗതകാല മൗക്തികമണിയാതെ
    പൂർണ്ണമാകുമോ എന്നും കാലത്തിൻ കളേബരം?
    ഓർമ്മതൻ സൗഗന്ധിക സൂനങ്ങൾ വിടരാത്ത 
    വാടികൾ വെറു മൊരു  വന്ധ്യമാം മണൽപ്പുറം.

     

    മുറ്റത്തു കുസൃതിക്കുരുന്നുകൾ കളിക്കുന്നു
    മറ്റൊരു മാകന്ദമിച്ചാരത്തു മരുവുന്നു.
    അന്നു നീ മറന്നൊരാ മല്ലിക ലർവാടി
    ഇന്നിതാ പുഷ്പിച്ചാകെ സൗരഭം പരത്തുന്നു.
    ഭാസുര സമൃദ്ധമിജ്ജീവിത മെന്നാകിലും
    ഭാരങ്ങളിറക്കുവാൻ അത്താണി ഉണ്ടെന്നാലും,
    വേർപ്പു തുള്ളി പോലുള്ളിൽ പൊടിയും സ്മരണകൾ
    വീർപ്പു മുട്ടലിന്നുഷ്ണ ധാരകളുതിർക്കുന്നു.

     

    യാമങ്ങൾ  തിഥികളായ് വർഷങ്ങളായെങ്കിലും
    ജീവിതം സമാന്തര രേഖകളായെന്നാലും 
    താവക മിഴി ക്കോണിൽ തുളുമ്പും തീർഥത്തിന്റെ  
    സ്നാനഘട്ടത്തിലീറൻ മാറുവാൻ കൊതിപ്പൂ ഞാൻ.

     

    വാക്കുകൾക്കതീതമീ മൗനത്തിൻ മണിയറ
    ഓർക്കുവാൻ കരുതിയ  പിഞ്ഛികാഗ്രത്താൽ ധന്യം. 
    യാത്രയിൽ  കരുതിയ പാഥേയം സ്മരണകൾ, 
    പാത്രത്തിൽ മറ്റൊന്നില്ല, ശൂന്യമീ മനോമയം.

     

    മാത്രകൾ ഋതുക്കളായ് മുന്നോട്ടു കുതിക്കുമ്പോൾ  
    രാത്രികൾ മന്ത്രിക്കുന്നു "ഓർക്കുക വല്ലപ്പോഴും".

    ഓർക്കുവാൻ കഴിയാതിരിക്കുവാൻ കഴിയില്ല
    കാറ്റു വന്നുണർത്തുന്നു,  ഓർക്കുന്നു നിരന്തരം.

  • ഓർമ്മക്കപ്പൽ

    • Reward points: 0
    • Status: Ready to Claim

    ormmakkappal

    Sindhu satheeshkumar

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിൽ നിന്നും വരുന്നത്. ഓര്മ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അച്ഛനെ കാണുന്നത് എന്നുള്ള ആവേശത്തെക്കാൾ, കൊണ്ട് വന്ന പെട്ടിയിൽ എന്താണ് എന്നറിയാനുള്ള തിടുക്കമായിരുന്നു കൂടുതലും. എഴുത്തിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛൻ, ചുവരിലെ ചിത്രത്തിൽ

  • കുമ്പസാരം

    • Reward points: 0
    • Status: Ready to Claim


    ശാരികേ,ചോരച്ചുവപ്പിനാൽ തീർത്തു,നാം
    മേൽക്കുമേൽ കൂട്ടിവെച്ചോർമ്മകൾ കുന്നുപോൽ        

  • കൂൾ

    • Reward points: 0
    • Status: Ready to Claim

    ഒരു ഉല്ലാസ യാത്രയിൽ ആണ് എനിക്കതു കിട്ടിയത്. ടിബറ്റിൽ നിന്നുള്ള ചെറു കച്ചവട സംഘം നടത്തിയിരുന്ന താൽക്കാലിക ഷെഡുകളിൽ അതുണ്ടായിരുന്നു. കരകൗശല വസ്തുക്കൾ, കടുത്ത നിറങ്ങൾ

  • കോതെമ്മൂമ്മ എന്ന കോത

    • Reward points: 0
    • Status: Ready to Claim

    ഇന്നൊരാളെ കാട്ടാം, കോതെമ്മൂമ്മ എന്ന കോത. ആ അമ്മയെ പറഞ്ഞു തുടങ്ങും മുൻപ്, ഒരു സംഭവം പറയാം.  കൊയ്ത്തും മെതിയും ഉള്ള കാലം. ആ നാട്ടിൽ ഒരു ജന്മിയുണ്ട്, കുട്ടിച്ചൻ. അങ്ങോർടെ വീട്ടിലാണ് അന്ന് കറ്റമെതി. 

  • ഗൗളി ശാസ്ത്രം

    • Reward points: 0
    • Status: Ready to Claim

    "എന്താ അവിടെ നിന്നുകളഞ്ഞത് ?" ഗൗളി ചോദിച്ചു. 

    "കാലുള്ളതു കൊണ്ട്, മനുഷ്യനായതു കൊണ്ട് " ഗബ്രിയേൽ പ്രതിവചിച്ചു. 
    "അതാണു കുഴപ്പം " ഗൗളി തുടർന്നു. "മനുഷ്യനെ അവിടെ ഉപേക്ഷിച്ച ശേഷം എന്നോടൊപ്പം കയറി വന്നോളു."

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter