മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim


ശാരികേ,ചോരച്ചുവപ്പിനാൽ തീർത്തു,നാം
മേൽക്കുമേൽ കൂട്ടിവെച്ചോർമ്മകൾ കുന്നുപോൽ        

സ്മൃതിനാശം വന്നുഭവിക്കും വരേയ്ക്കുമീ  
കരളിലെരിയുന്ന കനലുകൾ മായുമോ ?  
ശാരികേ,നാംകണ്ട സ്വപ്നത്തിൻ വിത്തുകൾ
വീണു മുളച്ചെത്ര പച്ചിലക്കാടുകൾ
ആകാശ വീഥിയിലവനീർത്തി ശാഖികൾ
ആതിഥ്യസ്നേഹം നുകർന്നേറെ പക്ഷികൾ  
ശാരികേ,നാം പണ്ടു നട്ടൊരു ബീജകം
ഇന്ന് വിഷവാതം ചിന്തുന്ന പാദപം
വേരുകൾ നീരുള്ള വൻകരകൾ തേടി
നേരുകൾ, ക്കുള്ളിലെ, യർബുദമായ് മാറി  
ശാരികേ, നിർമിച്ചു സ്വർഗ്ഗം നാം ഭൂമിയിൽ
വൈരുദ്ധ്യമെന്ന പോലെത്തി നരകവും
മോഹങ്ങൾ നട്ടു നനച്ചു വളർന്നതിൽ
ഏറെയും വാസനയില്ലാത്ത പൂവുകൾ  
ശാരികേ, നാം കടം കൊണ്ടൊരീ ജന്മവും
നിഷ്ഫലമായി കടന്നങ്ങു  പോകുമോ ?      
എങ്കിലും, ധന്യർ നാ, മിത്തിരിയെങ്കിലും
സത്ഫലമേകാൻ കഴിഞ്ഞവർ, മാനികൾ  

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter