മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

വീടിനു പുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
കാതറിൻ റോഡിൽ നിന്നും പള്ളിക്കരികിലൂടെ 
ഒരു മൂളിപ്പാട്ടിന്റെ ദൂരം.
കെ ജി അങ്കിളിന്റെ വീട് കഴിഞ്ഞാൽ 
ഇടതു തിരിഞ്ഞു വളവു കഴിഞ്ഞു 
വീണ്ടും ഇടതു തിരിയുക.

'ഇന്ത്യൻ സെറണ്ടി'* യുടെ ഇരുപത്തി നാലു ദലങ്ങളും വിടരുമ്പോളേക്കും  
'ഷെല്ലി അവന്യൂ' യിൽ എത്തിയിരിക്കും.
സ്വന്തം ഏകാന്തതയ്ക്കു കൂട്ടായി 
ഇരുളിൽ നിന്നും പാടുന്ന വാനമ്പാടീ...
നിന്റെ ജാലകച്ചുവട്ടിൽ ആരാണ് കാത്തുനിൽക്കുന്നത്?

* The Indian Serenade by P.B Shelley

 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter