മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 250
  • Status: Ready to Claim

ഭാഗം - 3

മൊബൈൽ കടയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ബീയ്യാത്തുദേഷ്യത്തോടെ ചോദിച്ചു. നിങ്ങളെന്താ ആ സാധനം മേടിക്കാഞ്ഞത് ഞമ്മളോട് തീരെ ഇഷ്ടമില്ല അല്ലേ.പരിഭവത്തോടെ അവൾ മുഖം വീർപ്പിച്ചു.

പെരുത്തിഷ്ടമാണ് ഖൽബേ .... പക്ഷേങ്കില് കയ്യില് അത്രയുംകാശ് വേണ്ടേ.

ഇനിയിപ്പോ എന്ത് ചെയ്യും അവൾ സങ്കടത്തോടെ പറഞ്ഞു.

നാട്ടിൽ പോയി തിരിച്ചു വരാൻ ഒന്നും സമയമില്ല പിന്നെ ഒരു വഴിയേ ഉള്ളൂ.ഒരു കടയിൽ കയറി പണിയെടുക്കേണ്ടി വരും അത്രതന്നെ ബീരാൻ മറുപടിയായി പറഞ്ഞു.

ഇങ്ങളെക്കൊണ്ടാവോ... ബീയ്യാത്തു സംശയത്തോടെ ചോദിച്ച് തല ചൊറിഞ്ഞു

അതെന്താ ഇജ്ജ് അങ്ങനെ ചോദിച്ചത്.പണിയെടുത്ത് തന്നെയല്ലേ ഞമ്മൾ കഴിഞ്ഞിരുന്നത് ബീരാൻ മറുപടി പറഞ്ഞു

 

അതല്ല ബീരാനെ. ഇവിടെയൊക്കെ പണിക്ക് കയറാൻ നമ്മളെക്കൊണ്ട് പറ്റുമോ ?നമ്മളെ അവർക്ക്ഒഒട്ടുംഒട്ടും പരിചയമൊന്നുമില്ലല്ലോ അപ്പൊ ഇങ്ങളെ അവർ പണിക്ക് എടുക്കുമോ

അതിനൊന്നും പ്രശ്നം ഉണ്ടാവില്ല എന്റെ ബീയ്യാത്തു .എന്തായാലും ഏതെങ്കിലും കടയിൽ നമുക്കൊന്ന് അന്വേഷിക്കാം.അനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ ഒക്കെ വാങ്ങി തരികയും ചെയ്യാം. അതിന് ആദ്യം പണി വേണം.

അങ്ങനെ കുറെ കടകളിൽ പണി അന്വേഷിച്ച് ബീരാൻ കയറി ഇറങ്ങി.ഒടുവിൽ ഒരു പലചരക്ക് കടയിൽ പണിക്ക് കയറി.

അതോടെ അവരുടെ ജീവിതവും മാറിമറിയുകയായിരുന്നു.ബീരാൻ പണിക്കു പോയി തുടങ്ങിയതിനു ശേഷം മാസം പൈസ കയ്യിൽ വരികയല്ലേ അതുകൊണ്ട് അവർ തിന്നും കുടിച്ചും ജീവിച്ചു.

അറിയാത്ത സംഭവങ്ങളുടെയും, സാധനങ്ങളുടെയും പേരിൽ ഒരുപാട് ചിരിക്കാനിട കൊടുത്തെങ്കിലും  അവരിപ്പോൾ നഗരത്തിലെ എല്ലാതും പഠിച്ചു വരികയാണ്.

ഇതിനിടയിൽ വാസു അവരെ തിരികെ വന്നു വിളിച്ചു പക്ഷേ രണ്ടുപേരും പോകാൻ കൂട്ടാക്കിയില്ല.അവർക്ക് എന്തോ ആ നഗരം വിട്ടു പോകാൻ തോന്നിയില്ല അവിടുത്തെ കാഴ്ചകളും അവിടുത്തെ ജീവിതവും അവർക്ക് നന്നേ ബോധിച്ചു കഴിഞ്ഞിരുന്നു.

ഇതിനിടയിൽ അവർ വാടകയ്ക്ക് ഒരു ചെറിയ വീടെടുത്ത് മാറി.തൊട്ടടുത്ത വീടുകളിൽ പരിചയവും ആയി .ബീരാൻ പണിക്കുപോയ സമയങ്ങളിൽ ഒക്കെ ബീയ്യാത്തുആ വീട്ടിലെ സ്ത്രീകളുമായി സ്വറ പറഞ്ഞിരിക്കും.

അങ്ങനെ വീട്ടിലുള്ള എല്ലാ സാധനങ്ങളും ടിവി അടക്കം അവർ വാങ്ങിക്കൂട്ടി ബീയ്യാത്തുന്റെ നിർബന്ധത്തിന് വഴങ്ങി ബീരാൻ ഒരു മൊബൈലും വാങ്ങിച്ചു .ഒരു അന്തവും കുന്തവും ഇല്ലാത്ത അയാൾ കൂടെ ജോലി ചെയ്യുന്നവരും അയൽ വീട്ടിലെകുട്ടികളും എല്ലാം പറഞ്ഞു കൊടുത്ത് ഫോണിലെ സെറ്റിംങ്ങ് സെല്ലാം പഠിച്ചെടുത്തു.

ബീയ്യാത്തൂ നിപ്പോ ഇത്തിരി അഹങ്കാരം കൂടിയോന്നൊരു സംശയം.വീട്ടിലെ സ്ത്രീകളോട് എല്ലാം ഭയങ്കര ജാഡയായി അവൾ സംസാരിച്ചു.എൻറെ വീട്ടിലെ എല്ലാമുണ്ട് എന്നൊക്കെ അഹങ്കാരം പറയാനും തുടങ്ങി. എന്റെ ബീരാന് എനിക്കെല്ലാം എന്നൊക്കെ പറഞ്ഞു.

അങ്ങനെ സന്തോഷത്തോടെ രണ്ടുപേരും ജീവിച്ചു പോരുകയായിരുന്നു.ആ സമയത്താണ് മൊബൈൽ ഫോൺ വഴി ഒരു സ്ത്രീയുമായി സൗഹൃദത്തിൽ ആവുന്നത് നമ്മുടെ ബീരാൻ .

ആ സൗഹൃദം കുറച്ച്ഓവറായി പോകാൻ തുടങ്ങുകയാണ്.കാരണം ഇപ്പോൾ ആ സ്ത്രീയെ പരിചയപ്പെട്ടത് മുതൽ പണി കഴിഞ്ഞു വന്നാൽ ബീരാൻ ഫുൾടൈം മൊബൈൽ കുത്തിയിരിക്കും.

ബീയ്യാത്തു മാത്രമായുള്ള ഒരു ലോകമായിരുന്ന അയാൾക്ക് ഇപ്പോൾ ഒരു അന്യ സ്ത്രീയുമായി ബന്ധം ഉള്ളത് ബീയ്യത്തു അറിഞ്ഞിട്ടില്ല.

അവരുടെ സ്നേഹബന്ധം അങ്ങനെ വളർന്ന് വലുതാവുന്നത് ബീയ്യാത്തുഅറിഞ്ഞില്ല.അവൾ അവളുടേതായ ഒരു വലിയ ലോകത്തായിരുന്നു.

വലിയ വീടും വീട്ടുസാധനങ്ങളും ഒക്കെയായപ്പോൾ അവൾ സ്വയം മറന്നു തുടങ്ങിയിരുന്നു.പതിയെ പതിയെ മൊബൈലിന്റെ എല്ലാ ഗുട്ടൻസ് അവളും പഠിച്ചു.അവൾക്കും അങ്ങനെ ഒരു ഫോൺ ആയി .ഫോൺ കിട്ടിയതിനുശേഷം അവളും ആ ഫോൺ തന്നെ കുത്തി കുത്തി ഇരിക്കുകയാണ്.ഇപ്പോൾ അയൽപക്കത്തേക്ക്

ഒന്നുംസ്വറപറയാൻ പോകാൻ അവൾക്ക് സമയം കിട്ടാറില്ല.കാരണം ഫോൺ തന്നെ.ബീരാൻ പണി കഴിഞ്ഞു വരുന്നതുവരെ അവൾ ഫോണിലാണ്.യൂട്യൂബിലെ ഓരോ ഷോട്ട്സ് കാണുന്നതാണ് പ്രധാന വിനോദം.അതിലെ കോമഡികൾ കണ്ടു പൊട്ടിച്ചിരിക്കാനും അവൾക്ക് ഇഷ്ടമാണ്.എന്നാൽ തൻ്റെ പ്രിയതമൻ തന്നെ വിട്ടു മറ്റൊരു കൂടു തേടി പറക്കുന്നത് അവൾ അറിഞ്ഞില്ല.അറിയാനുള്ള സമയം അവൾക്കില്ല എന്ന് തന്നെ വേണം പറയാൻ .

ഇപ്പോൾ ആ വീട്ടിൽ രണ്ടുപേരെ ഉള്ളൂ രണ്ടുപേരുടെ കൈയിലും ഫോൺ ആണ് .അവർ ഉള്ള സമയം മുഴുവൻ ആ ഫോണിൽ തന്നെയാണ് ഇരിപ്പ്.

ഒരിക്കലും അവളുടെ ബീരാൻ അവളെ വിട്ടു മറ്റൊരു പെണ്ണിനെ സ്നേഹിക്കില്ല എന്ന വിശ്വാസവും സ്നേഹവും ഒക്കെ അവളുടെ ഉള്ളിൽ ഉണ്ടായതുകൊണ്ടാവാം ബീരാന്റെ ഫോൺ ഒന്നും അവൾ നോക്കാറില്ല.അയാളുടെ സംസാരവും അവൾ ശ്രദ്ധിക്കാറില്ല. അങ്ങിനെ സ്വയം മറന്നവർ ജീവിച്ചുപോരികയാണ്.

തുടരും

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter