മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

രണ്ട് കുട്ടീം ഒരു കോലും

ഒരു കനൂള്ള കുട്ടി കെൺട്ടില്, ഒരു കുട്ടി അപ്പർത്തെ ബളപ്പില്, കനൂള്ള കുട്ടി വെള്ളം കുടിച്ചിറ്റ് പൊന്തി പൊന്തി വന്നു.

"ആ പുള്ളമ്മാറ് കയറ്ട്ടപാട് കേറി പോവാര്ന്നൂപ്പ."

കനൂള്ള കുട്ടി കെണറ്റിന്റെ ഉള്ള്ന്ന് വിചാരിച്ചു. കനൂല്ല കുട്ടി പടമ്മ കുത്തിയിരുന്നു. ഉമ്പുച്ചി കോരേട്ടൻ കെണറ്റിലേക്ക് എത്തിനോക്കി. ഓർക്ക് ഒന്നും കണ്ടിറ്റ. നാലഞ്ച് കമ്പ്ണ്ട് കെൺട്ടില്, വെള്ളം ബെലിക്ക്ന്നെ വയറ്ണ്ട് കെൺട്ടില്,പുള്ളമ്മാറ്ട്ടെ കയറ്ണ്ട് കെൺട്ടില്. പിന്നെന്ത്യെ ഇല്ലത്.കനൂല്ല കുട്ടി കനം കൊറഞ്ഞ കുട്ടീരെ കാര്യം ഓർത്തു. ഓന്പ്പൊ കാറ്റത്ത് പാറി കളിക്ക്ന്നുണ്ടാവും.കനൂള്ള കുട്ടി എങ്ങനേല്ലം വെള്ളമെടുക്കാൻ പൂട്ട് വാൽവ് താഴ്ത്തീട്ട പൈപ്പിലൂടെ മുകളിലേക്ക് കേറി. വെള്ളത്തിനൊപ്പം ശക്തീല് പൊറത്തേക്ക് തെറിച്ചു. ഒന്ന് പിടഞ്ഞെണീറ്റിറ്റ് കുട്ടീംകോലും കളിക്കുന്ന സ്ഥലത്തെത്തി. കോല് ആട ബംഗ്ലാവും ബളപ്പിലേക്ക് ചാടിക്കടന്ന കുമ്മുറൂനേം കൂട്ടുകാരേം പ്രതീക്ഷിച്ചോണ്ട് ഇരിക്കുന്ന്ണ്ടായ്ന്.

"അവരോട്ത്തു.?"

"പാറ്റക്കുട്ടീനേം പെര്തീറ്റ് പോയിന്."

കോല് സങ്കടത്തോടെ പറഞ്ഞു.

"വാ നമ്മക്കും പോവാലൊ.?"

"എൻക്ക് കയ്യ ആ കാട്ട്ലെ കൂടീറ്റ് നടക്കാൻ."

അങ്ങനെ അവര് പാറ്റ കുട്ടീനേം, കുമ്മുറൂനേം കൂട്ടുകാരേം പ്രതീക്ഷിച്ചിറ്റ് താടിക്ക് കൈയ്യും കൊട്ത്തിറ്റ് ചീക്കൊ കുണ്ടിന്റട്ത്ത് കുത്തിയിരുന്നു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter