മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

മുറികൾ

ബംഗ്ലാവിനകത്ത് കൊറേ മുറികള്ണ്ട്.അതെല്ലം പൂട്ടീറ്റ്ണ്ട്. ഡോറിന്റെ വെള്ള വാതിലിലേക്ക് കുമ്മുറൂം കൂട്ടരും കൗതുകത്തോടെ നോക്കിക്കോണ്ടിരിക്ക്ന്നത് കണ്ടപ്പൊ പാറ്റക്കുട്ടി പറഞ്ഞു.

"നിങ്ങൊ ഇങ്ങനെ കുട്ടീംകോലും കളിച്ചിറ്റ് നടന്നൊ കാലം പോയ പോക്കൊന്നും അറിയണ്ട." 

കാലം പോയ പോക്ക അത് എന്തെന്ന്പ്പ.!? കുമ്മുറു താടിക്ക് കൈ കൊട്ത്തു. 

"അയിന്റുള്ളിലെന്ത്യേല്ലത്.?"

ഇശ്ലു ചോദിച്ചു. 

"ആ മുറീലൊന്നും പോയ്ക്കൂട ആട പ്രേതൂണ്ട്."

പാറ്റക്കുട്ടി പറഞ്ഞു. കുമ്മുറൂന് ആരും പോവാത്തെട്ത്ത് പോണം, ആരും ചെയ്യാത്തത് ചെയ്യണം,ആരും കാണാത്തത് കാണണം.

"ചവുട്ടി പൊട്ടിക്ക്ടാ...."

കുമ്മുറു അലറി, അവര് ഏഴെട്ട് പുള്ളമ്മാറ് വാതിലിന്റെ പെരടിക്ക് വീണു. വാതില് തള്ളി അകത്തേക്ക് കേറി.പാറ്റക്കുട്ടി അയ്യോ... വേണ്ടാന്നും പറഞ്ഞിറ്റ് പെറകേന്നെ കൂടി..

"എന്തന്ന്റൊ കളിക്ക്ന്ന് ഇപ്പൊ കൊന്നർട്ട്യല്ലൊ.!"

വാതില് സംസാരിച്ചു തുടങ്ങി. ഒരു സ്വിച്ച് കാണിച്ച് പറഞ്ഞു ദാ അതിലൊന്നമർത്ത്യാ പോരെ ഞാൻ തുറന്ന് തരീലെ. കുമ്മുറൂം കൂട്ടരും എല്ലാ കുറ്റവും പാറ്റക്കുട്ടിയുടെ മേലിൽ ചാരി. വാതിലിനടുത്ത് നിന്നും രക്ഷപ്പെട്ട് നടന്നു. ദേഷ്യം വന്ന വാതിൽ പിറകെ ഓടിക്കയറാൻ ശ്രമിച്ച പാറ്റക്കുട്ടിയെ ശക്തിയായി വാതിലടച്ച് തട്ടിത്തെറിപ്പിച്ചു. അയ്യോന്ന് പറഞ്ഞ് പാറ്റക്കുട്ടി ജനചില്ലിലെ കൂടീറ്റ് പൊറത്തേക്ക് തെറിച്ചു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter