മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 
  • Reward points: 0
  • Status: Ready to Claim

(Jomon Antony)

ഇത് രണ്ടാമത്തെ യാത്രയാണ്. ജോവിൻ  അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ ഉച്ചയോടടുത്തിരുന്നു. ജൂലൈയുടെ ഉറച്ച വെയിലിൽ വെട്ടപഴുത്തു കിടക്കുന്ന രാജവീഥിയിലൂടെ

ചീറിപ്പായുന്ന വാഹനങ്ങൾ നോക്കി ടാക്സിക്ക് കൈകാണിച്ച് നിന്ന അവന്റെ മനസ്സുരുകി. വിരഹവേദനക്കപ്പുറം എന്നെന്നേക്കുമായി ഭാര്യ തനിച്ചായി പോകുമോയെന്നുള്ള ആകുലത ജോവിനെ അലട്ടി.  

കാരണങ്ങൾ പലതുണ്ട്. വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം. ഭാര്യയെ പിരിഞ്ഞിരിക്കില്ലെന്ന  നിർബന്ധ ബുദ്ധി കൊണ്ടാണ് വിവാഹശേഷം രണ്ടാം മാസം തന്നെ തൻറെ അരികിലേക്ക് വിസിറ്റിംഗ് വിസയിൽ  ജോവിതയെ  കൊണ്ടുവന്നത്. രണ്ടുമാസത്തെ അലച്ചിലിനൊടുവിൽ  ജോലി കിട്ടാതെ വന്നപ്പോൾ സീബ്രീസ് ഇന്റർനാഷണൽ ഹോട്ടലിൽ ജോവിതക്ക്  ജോലി കിട്ടിയത് ജോവിന്റെ അടുത്ത സുഹൃത്തും ആ ഹോട്ടലിലെ എച്ച്.ആർ മാനേജരുമായ  നവീൻ തോമസ് സഹായിച്ചത് കൊണ്ടുമാത്രമാണ്.

 

ശീതീകരിച്ച ഹോട്ടൽ ഇടനാഴികളിലൂടെ ഇന്റർവ്യൂവിനു പോകുമ്പോൾ ജോവിതയുടെ മുഖത്തെ ആത്മവിശ്വാസം അവന്റെ അകാരണമാ‍യ ഉത്കണ്ഠ  ഇല്ലാതാക്കി. ജോലി ലഭിക്കും എന്ന് ഉറപ്പായിരുന്നു. വിസിറ്റ് വിസയുടെ  കാലാവധി കഴിഞ്ഞ് അവൾ തിരിച്ചുപോകുമ്പോൾ ഇത്രയധികം മനോവ്യഥ തോന്നിയിരുന്നില്ല. പക്ഷേയിപ്പോൾ....!

ബസ്സിലിരിക്കുമ്പോൾ ജോവിൻ ജോവിതയെ വിളിച്ചു. മറുപടിയില്ല. ഡ്യൂട്ടിയിലാണ്. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വളർന്നുവന്ന അവൾ പുതിയ ചുറ്റുപാടുമായി ഇണങ്ങി ചേർന്നിരിക്കുന്നു. ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമാണ്  അവളെ മുട്ടോളം മാത്രമുള്ള സ്കേർട്ടും ഇറുകിയ ഷർട്ടും ഹൈഹീൽ ഷൂവുമണിഞ്ഞ്  സിഗററ്റിന്റേയും മദ്യത്തിന്റേയും ഗന്ധം   നിറയുന്ന ഹോട്ടലിന്റെ ഔട്ട്ലെറ്റ് കൗണ്ടറിൽ ക്യാഷറായി  ഇരിക്കാൻ പ്രേരിപ്പിക്കുന്നത്.

“ഓരോരുത്തരുടെയും നോട്ടം കാണുമ്പോൾ കുത്തിക്കൊല്ലാനാണ് തോന്നുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം.”

പാന്റീസിനു മുകളിൽ തുടമറക്കാനുള്ള സ്റ്റോക്കിങ്സ് വലിച്ചുകയറ്റി സ്കേർട്ടിട്ടു പറയുമ്പോൾ ജോവിതയുടെ മുഖത്ത് സമൂഹത്തിന്റെ കാഴ്ച്ച പ്പാടിനോടുള്ള അമർഷം വ്യക്തമായിരുന്നു.

ഹോട്ടലിൽ നിന്നും നിവിന്റെ പെട്ടെന്നുള്ള രാജി മൂലം ഓഫർ ലെറ്ററിന് വിപരീതമായി ലഭിച്ച പോസ്റ്റിങ്ങ്. ജോയിൻ ചെയ്യുന്ന ദിവസം പുതിയ ഓഫർ ലെറ്റർ വച്ചുനീട്ടിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.

“എന്തിനാ ഭയക്കുന്നത് ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്. നമ്മുടെ നാട് പോലെയല്ലല്ലോ. ഇവിടെ നല്ല നിയമങ്ങൾ അല്ലേ. ചേട്ടൻ പേടിക്കണ്ട. എനിക്കെന്നെ നന്നായി നോക്കാൻ അറിയാം. ജോവിൻ ചേട്ടനെ പിരിഞ്ഞു താമസിക്കുന്നതിനേക്കാൾ നല്ലതല്ലേ. എന്തായാലും ഞാൻ ജോയിൻ  ചെയ്യാം.”

ജോവിത ധൈര്യം സംഭരിച്ച് പറഞ്ഞു. ജോവിന് ആ രാത്രി ഉറക്കം വന്നില്ല ഗൾഫിൽ ഒരു സാധാരണക്കാരൻ കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കരുത്. കിട്ടുന്ന ശമ്പളത്തിൽ എഴുപത് ശതമാനം  മുറി വാടകക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു. ഭാര്യയും ജോലിക്ക് പോകാൻ നിർബന്ധിതമാകുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്. ജോവിത  ജോയിൻ ചെയ്ത ദിവസം ജോവിന് ടെർമിനേഷൻ ലെറ്റർ കിട്ടിയപ്പോൾ തന്നെ നിർഭാഗ്യത്തിന്റെ രേഖ അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് അവന് തോന്നി.

“ വിഷമിക്കേണ്ട ക്യാൻസലേഷൻ കഴിഞ്ഞാലും കുറച്ചുനാൾ ഇവിടെ നിൽക്കാമല്ലോ. അതിനിടയിൽ പുതിയ ജോലി കണ്ടെത്തുക. അല്ലെങ്കിൽ ഒരു വിസിറ്റ് വിസയെടുക്കുക. റെസിഷനായതുകൊണ്ട്  ജോലി കിട്ടാൻ പ്രയാസമാണ്. എന്നാലും ശ്രമിച്ചു നോക്കുക .രണ്ടുമാസം. അല്ലെങ്കിൽ എന്റെ ജോലിയും  രാജിവെച്ച് ഒരുമിച്ച് നാട്ടിലേക്ക് പോകാം .”

അവൾ അവനെ ആശ്വസിപ്പിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ജോലി കിട്ടുവാൻ പ്രയാസമായിരുന്നു . എക്സിറ്റ് ആയേ പറ്റു. നാട്ടിലേക്ക് പോയാൽ ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. അതുകൊണ്ടാണ് കിഷിലേക്ക് പോകാൻ തീരുമാനിച്ചത്. ഇറാന്റെ ഭാഗമായ കിഷ് ഐലന്റ്.

ഇന്നലെ രാത്രി ജോവിതയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ വിതുംബലോടെ അവൾ പറഞ്ഞു.  .

“ചേട്ടനില്ലാതെ...ഞാൻ....അവിടെ പോയാൽ ആഹാരമൊക്കെ  കിട്ടുമോ?.”

“ മോളെന്നെയോർത്ത് വിഷമിക്കേണ്ട. രാത്രി സൂക്ഷിച്ചു വരണം കൂടിപ്പോയാൽ മൂന്ന് ദിവസം. ഞാൻ തിരിച്ചു വരില്ലേ.”

ദുബൈയിലുള്ള സുഹൃത്തിന്  വിസയ്ക്കുള്ള പണവും പാസ്പോർട്ട് കോപ്പിയും അയച്ചുകൊടുത്ത് കിഷിലേക്കുള്ള  ടിക്കറ്റ് കൺഫേമാക്കി ജോവിൻ യാത്രയ്ക്ക് മാനസികമായി തയ്യാറായിരുന്നു.

അബുദാബി ട്രാൻസ്പോർട്ട് എയർബസ് ദുബൈ  ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ടാക്സിയിൽ ദുബൈ ടെർമിനൽ രണ്ടിലേക്കുള്ള യാത്രയിലാണ് അങ്ങോട്ടേക്കുള്ള ആദ്യയാത്ര അവന്റെ മനസ്സിൽ ഉരുണ്ടു കൂടിയത്.

(തുടരും)


ഭാഗം 2

മൂന്നു വർഷങ്ങൾക്കു മുമ്പ് - 2004

“അളിയൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ദാ, ആ കാണുന്നതാ കിഷ് എയറിന്റെ കൌണ്ടർ. ഫ്ലൈറ്റിനിനിയും രണ്ടു മണിക്കൂർ സമയമുണ്ട്.”


ചാക്കിൽ കെട്ടി പൂച്ചയെ കളയുന്ന ലാഘവത്തോടെ ജോവിനെ   ടെർമിനലിലെ ക്യൂവിൽ നിർത്തി എൻജിനീയറായ സഹോദരി ഭർത്താവ് പോയപ്പോൾ അവന് ആ‍ അറബിനാട്ടിൽ ആരുമിലാത്തവനായത് പോലെ തോന്നി .സാമാന്യം നല്ല ശമ്പളത്തോടെയും സമാധാനത്തോടെയും ജോലി ചെയ്ത തന്നെ  വിസിറ്റ് വിസ എടുത്തു നിർബന്ധപൂർവ്വം ഇവിടെ ഇറക്കിയതാണ്, അളിയനും പെങ്ങളും. മൂന്നുമാസത്തെ അലച്ചിലിനൊടുവിൽ ജോലി കിട്ടിയപ്പോൾ വിസിറ്റ് വിസയുടെ കാലാവധി കഴിയാറായിരുന്നു.

ലേബർ ഓഫീസേഴ്സ് അറിയാതെ വിസിറ്റ് വിസയിൽ  ജോലി ചെയ്തിരുന്ന  സിറിയക്കാരന്റെ കമ്പനിയിൽ നിന്നും  തനിക്ക് ജോബ് വിസ  കിട്ടുമെ ന്നുള്ള പ്രതീക്ഷയോടെയാണ് അവൻ കിഷിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്നത്. ബോർഡിംഗ് പാസ്സിനായി ക്യൂ നിന്നു. കൗണ്ടറിലെത്തിയ ജോവിന്  അപ്രതീക്ഷിതമായ മറുപടിയാണ് കിട്ടിയത്.

“യുവർ ടിക്കറ്റ് ഈസ് നോട്ട് കൺഫേംഡ്.”

“അയ്യോ... ഇത്  മാഡം ടിക്കറ്റ് ഈസ് കൺഫേംഡ്. അളിയൻ ടോൾഡ് മീ.”

അവൻ വെപ്രാളപ്പെട്ട് അറിയാവുന്നതു പോലെ പറഞ്ഞു.

“വിച്ച് അളിയ..ഹൂ അളിയാ..മാഫി കൺഫേംഡ്.”

കൌണ്ടറിലെ ഫിലിപ്പിനോ ചിരിച്ചു.

- അളിയാ ഇതൊരു കൊലച്ചതിയായിപ്പായി - ഹാൻഡ് ബാഗ് തോളിൽ നിന്നുമൂരി ജോവിൻ മനസ്സിൽ പറഞ്ഞു.

“ഓ,മൈ ഫ്രണ്ട് ഡോണ്ട് വറി.യൂക്യാൻ ഗോ ബൈ നെക്സ്റ്റ് ഫ്ലൈറ്റ്. യൂ പ്ലീസ് വെയ്റ്റ് ദെയർ.”

ടിക്കറ്റ് കൺഫേം ആകാത്തവരുടെ നീണ്ട നിര. ജോവിന് ആശ്വാസം തോന്നി. ഇന്ന് എക്സിറ്റാകാനുള്ള അവസാന ദിവസമാണ് . കിഷിലേക്ക് യാത്ര ചെയ്യാൻ മലയാളികളും ഫിലിപ്പിനോസുമാണ് കൂടുതലുള്ളത്. യാത്രക്കൊരുങ്ങിയിരിക്കുന്ന മിക്കവരുടേയും മുഖത്ത് അർദ്ധശങ്ക. തിരിച്ചു വരവുണ്ടാകുമോ എന്നതാവാം അവരുടെ മനോചോദ്യം.

ഒരു ഫ്ലൈറ്റ് കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ഫ്ലൈറ്റിന് പോകാൻ കഴിയുമെന്നത് കൊണ്ട് കിഷിൽ എത്തിപ്പെടും എന്നുള്ളതിന് ഒരു സംശയവും വേണ്ടന്ന് ചുരുങ്ങിയ സമയ്ം കൊണ്ട് അവന് മനസ്സിലായി. ബീഹാറിലെ പ്രാന്തപ്രദേശങ്ങളിൽ രണ്ടു മൂന്നു വർഷങ്ങൾ ജീവിച്ചിട്ടുള്ളതിനാലാവാം ജോവിന് ചങ്കുറപ്പുണ്ടയിരുന്നു എന്തും നേരിടാൻ.

ഇന്നാ ചങ്കുറപ്പുണ്ടെങ്കിലും അവൻ ഒറ്റയാനല്ല. ജോവിനെ ജീവനോളം സ്നേഹിക്കുന്ന ജോവിത കാത്തിരിക്കുന്നു.

ചെക്ക് ഇൻ ചെയ്യുനതിന് മുൻപേ ജോവിതയെ  വിളിച്ചിരുന്നു. നാട്ടിൽ ഏകാകിയായിപ്പോയ തന്റെ ഭാര്യ. അവളെ ആശ്വസിപ്പിച്ച്  ചെക്ക് ഇൻ ചെയ് . ഫ്ലൈറ്റിലെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ അവൻ  രണ്ടാമതും ആ കാഴ്ച്ച കണ്ടു.

“ ഹഹഹഹ ആ കാഴ്ച കണ്ടില്ലേ ? ”

മുന്നിലിരുന്ന് ഒരാൾ സുഹൃത്തിനെ പുറത്തേ കാഴ്ച്ചയിലേക്ക് ക്ഷണിച്ചു.

തോട്ടിപോലിരിക്കുന്ന അലൂമിനിയം റോഡ് കൊണ്ട് ബോയിംഗിന്റെ ലെഫ്റ്റ് വിംഗിലെ പങ്ക കറക്കാൻ ശ്രമിക്കുന്ന പൈലറ്റ്.

“എടാ നമ്മൾ അക്കരപ്പച്ച കാണുമോ ? ഹ..ഹ..”

മുന്നിലിരിക്കുന്നവർക്ക് ആശങ്ക. അംബതു പേർക്കിരിക്കാവുന്ന ചെറിയ ബോയിംഗാണ്. ഈ ഫ്ലൈറ്റുകളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായം ഇല്ല . മരിച്ച മനസ്സുമായി അക്കര കാണാൻ ആഗ്രഹിക്കുന്നവരുടെ മരണ പേടകം എന്നുവേണമെങ്കിൽ പറയാം.

ഫ്ലൈറ്റ്  ഉയർന്നു പൊങ്ങാനുള്ള സമയമായെന്ന് പൈലറ്റ് അനൌൺസ് ചെയ്തപ്പോൾ  അവൻ സീറ്റ് ബെൽറ്റിട്ട് കണ്ണടച്ചു. മനസ്സിൽ ജോവിതയാണ്. പാവം ഒറ്റയ്ക്കാണ്. ദൈവമേ രക്ഷിക്കണേ. കുറേ ഞരക്കങ്ങളും ബഹളവുമായി ഫ്ലൈറ്റ് ഉയർന്നു പൊങ്ങി പറന്നു തുടങ്ങി.

 ജോവിന്റെ മനസ്സിൽ കിഷ് എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ചിത്രമാണ് . ആദ്യാനുഭവം ഉള്ളതുകൊണ്ട് പലതും മനസ്സിൽ തെളിഞ്ഞുവരുന്നു. മുസ്ലിം രാഷ്ട്രത്തിന്റെ നിയമങ്ങൾ കർക്കശമായി പാലിക്കുന്ന നാടാണ് ഇറാനെന്നും കിഷെന്നും കേട്ടറിവേ ഉണ്ടയിരുന്നുള്ളൂ. പക്ഷേ അന്ന് കണ്ടറിഞ്ഞു.ഫ്ലൈറ്റിറങ്ങി എമിഗ്രേഷനു വേണ്ടി  കാത്തുനിൽക്കുമ്പോൾ പാതിവസ്ത്രമണിഞ്ഞ് ശീലമുള്ള ഫിലിപ്പിനോ പെൺകുട്ടികൾ എയർപോർട്ട് അധികൃതർ കരുതിവച്ചിരിക്കുന്ന പർദ്ദയണിഞ്ഞ് ചെക്കൌട്ട് ആയിപ്പോകുന്നത് കണ്ടപ്പോൾ അവന് അദ്ഭുതം തോന്നി.

സിറിയക്കാരന്റെ വിസ കിട്ടാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താമസമുണ്ടാകുമെന്നറിയാവുന്നത് കൊണ്ട് ചുറ്റുപാടും വീക്ഷിച്ച് സാവധാനമാണ് അവൻ  എയർപോർട്ട് വിട്ടിറങ്ങിയത് .പെപ്സിയിൽ വിദേശമദ്യം കലർത്തി ബാഗിൽ ഒളിപ്പിച്ച സിംഹളിയെ പോലീസുകാർ പിടിച്ചു വെച്ചിരിക്കുന്ന രംഗവും ജോവിൻ  ഇതിനിടയിൽ കണ്ടു. അതിനുള്ള ശിക്ഷ എന്താകുമോ?

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പല ഹോട്ടലുകളിൽ നിന്നുള്ള ഏജൻറ്മാർ അവരവരുടെ ബസ്സുകളിൽ ആഗതരെ കൊണ്ടുപോകാൻ ഇറാനിയൻ ഹിന്ദിയിൽ മത്സരിച്ചു വിളിച്ചു. ജോവിൻ ഹാർവെസ്റ്റ് ഹോട്ടലിന്റെ ബസ്സിലാണ് കയറിയത്. പല രാജ്യക്കാരെക്കൊണ്ട് ബസ് നിറഞ്ഞപ്പോൾ അത് സാവധാനം നീങ്ങാൻ തുടങ്ങി. വൈദ്യുതി പ്രകാശത്തിൽ കുളീച്ച് നിൽക്കുന്ന വീഥിക്കിരുവശവും ഇടക്കിടക്ക് ഒന്നോ രണ്ടോ കെട്ടിടങ്ങൾ.

ആ യാത്രയിലാണ് മുൻസീറ്റിലിരുന്ന് കിന്നരിക്കുന്ന യുവമിഥുനങ്ങളെ ആദ്യമായി അവൻ കാണുന്നത്. മുല്ലപ്പൂ ചൂടി, സാരിയുടുത്ത പെൺകുട്ടി തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിക്കുന്നത് . ചെറുപ്പക്കാരനിൽ നിന്നും ഇടക്ക് തമിഴും ഇംഗ്ലീഷും ഹിന്ദിയും കടന്നുവരുന്നുണ്ട്. ഇരുവരുടേയും  മുഖം വ്യക്തമല്ല. വിവാഹിതരോ കമിതാക്കളോ സുഹൃത്തുക്കളോ  എന്തുമാകട്ടെ അവർ സന്തോഷത്തിലാണ്.

ഹോട്ടലിന്റെ മുന്നിൽ  നല്ല തിരക്കുണ്ടായിരുന്നു. റിസപ്ഷനരികെ അരമണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം  ശേഷം പാസ്പോർട്ടും 300 ദിർഹവും നൽകിയപ്പോൾ റൂമിന്റെ ചാവി കിട്ടി. കിഷിൽ 10 ദിവസം വിസയില്ലാതെ താമസിക്കാം. അതിനുള്ള ഗ്യാരണ്ടി ആയിട്ടാണ് ഹോട്ടലുകാർ പാസ്പോർട്ട് വാങ്ങിവെക്കുന്നത്. പ്രത്യുപകാരമായിട്ടായിരിക്കും 10 ദിവസത്തേക്കുള്ള നാസ്തയും  ഉച്ചയൂണും റെസ്റ്റോറിന്റിൽ നിന്നും അവർ അനുവദിച്ചിരിക്കുന്നത്.

കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം ജോവിൻ തൻറെ റൂം കണ്ടെത്തി. തുറന്നുകിടന്ന വാതിലിലൂടെ അവൻ ഹാളിലേക്ക് കടന്നു. ടെലിവിഷൻ ചാനലിൽ കുരുങ്ങി സോഫായിൽ ഇരിക്കുകയായിരുന്ന് അഞ്ചാറു പേർ അവനെ നോക്കി .ഇവർ സുഹൃത്തുക്കൾ ആണോ അതോ ഇവിടെ വന്നതിനുശേഷം സുഹൃത്തുക്കളായവരോ?. അവൻ  സംശയിച്ച് അവരെ നോക്കി ചിരിച്ചു. അവർ മറുചിരിയും നൽകി. ഹാളിൽ ഒഴിഞ്ഞു കിടന്ന ഒരു ബെഡ്ഡിൽ ബാഗുവെച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ അവനെ നിരുത്സാഹപ്പെടുത്തി.

(തുടരും)

 


ഭാഗം 3

“ഓ ഭായി ഉസീമേം മത് സോവോ. ഇധർ ഭസ് ജായേഗാ...ഹ..ഹ..ഹ..”

മറ്റുള്ളവർ ചിരിച്ചു. ജോവിന് കാര്യം മനസ്സിലായില്ല. അവൻ ബാഗ് ബെഡ്ഡിന്റെ അടിയിൽ സൂക്ഷിച്ച് വെച്ച് മുറിയാകെ നോക്കി. ഒരു വലിയ മുറി മൂന്നായിട്ട് ഭാഗിച്ചിരിക്കുകയാണ് .മൂന്നു ഭാഗത്തുമായി പത്ത് ബെഡ്ഡുകൾ.


“അകത്ത് ഒരു ബെഡ് കാലിയുണ്ട്. അവിടെ കിടക്കാല്ലോ.”

മസാഫിയുടെ കാലി ബോട്ടിലുമായി വന്ന ഒരു മധ്യവയസ്കൻ അവനോട് പറഞ്ഞു.

“സാരമില്ല ഞാൻ ഇവിടെ കിടന്നുകൊള്ളാം. പിന്നെ എനിക്കൊന്നു ഫോൺ ചെയ്യണമായിരുന്നു. അതിനുള്ള സൗകര്യം ഉണ്ടോ ഇവിടെ.?”

“പുറത്താണ്. കുറച്ചു ദൂരെയാണ് ബൂത്ത്. വരുന്നെങ്കിൽ കൂടെ പോരൂ, ഞാൻ വെള്ളമെടുക്കാൻ പോകുവാ .”

“എന്നാൽ ഞാനും വരാം .എല്ലാം കണ്ടിരിക്കുമല്ലോ.?”

മറ്റുള്ളവരെ നോക്കി ചിരിച്ച് ജോവിൻ അയാളുടെ പിന്നാലെ നടന്നു. വെളീച്ചം പരന്ന് കിടക്കുന്ന ഹോട്ടലിന്റെ പൂറത്തേക്കുള്ള ഇടനാഴി കടന്ന്  വരാന്തകളിലൂടെ നടക്കുമ്പോൾ അവൻ പല കാഴ്ചകളും കണ്ടു. ആണും പെണ്ണും അടങ്ങുന്ന ഫിലിപ്പിനോസിന്റെ ചെറുകൂട്ടങ്ങൾ അങ്ങുമിങ്ങും തെന്നി നടക്കുന്നു. ഒരു ഭാഗത്ത് കാരംസും ബില്ല്യാഡ്സും  കളിക്കുന്ന റഷ്യൻ ഫിലിപ്പിനോ സംഘത്തിന്റെ പ്രകടനം വീക്ഷിക്കുന്നവർ. അവരുടെ ദൃഷ്ടികൾ  പെൺകുട്ടികളുടെ മേൽ വസ്ത്രത്തിനുള്ളിൽ തുടിച്ചുനിൽക്കുന്ന മാറിലോ . എന്തോ തലയിൽ പെരുത്ത പോലെ അവൻ തലകുടഞ്ഞു.

“ഇന്നു  കാണുന്നവരെ നാളെ കണ്ടെന്നുവരില്ല. ചിലരെ കുറെനാൾ കണ്ടെന്നും വരും.”

മധ്യവയസ്കൻ പറഞ്ഞു.

“അതെന്താ അങ്ങനെ പറഞ്ഞത് ?”

അയാൾ പറഞ്ഞത് കേട്ടപ്പോൾ അവന് സംശയം തീരെ ഇല്ലാതായി.

അയാളെ റൂമിലുള്ളവർ അണ്ണാന്നാണ്  വിളിക്കുന്നത്. വിസ ക്യാൻസൽ ആക്കേണ്ടി വന്നപ്പോൾ എക്സിറ്റ് ആകേണ്ടി വന്നതാണ്. ടിക്കറ്റിനുള്ള പണവും സമ്പാദ്യവും കുറവായിരുന്നതിനാൽ കിഷിലേക്ക് വരാൻ നിർബന്ധിതനായി. വിസ നൽകാമെന്ന് ഉറപ്പിച്ചു പറഞ്ഞ കംബനിയിൽ നിന്നും അണ്ണനു വിസ കിട്ടിയില്ല. നാല്പതു ദിവസമായി.

നാട്ടിൽ നിത്യവൃത്തിക്ക് പണമില്ലെങ്കിലും പ്രതീക്ഷയോടെ നാഥനെ കാത്തിരിക്കുന്ന കുടുംബം. ഇവിടെ അണ്ണന്റെ  സ്ഥിതി അതിലേറെ കഷ്ടമാണ്.

“ഇവിടെ ഒരു ബൂത്ത് ഉണ്ട് പക്ഷേ അത് നേരത്തെ അടയ്ക്കും പിന്നെ ആ റോഡിനപ്പുറമാണ്. “

കിഷ് എയർലൈൻസിന്റെ  മുന്നിലെത്തിയപ്പോൾ അണ്ണൻ പറഞ്ഞു.

പാതിരാത്രിയാണ്, എങ്കിലും നാട്ടിലേക്ക് ഒന്ന് വിളിക്കണം. അമ്മച്ചി ഉറങ്ങിയിട്ടുണ്ടാവില്ല.

ബൂത്തിനുള്ളീള്ളിൽ  നല്ല തിരക്കുണ്ടായിരുന്നു. നംബരിട്ട ക്യാബിനുകളിൽ  ഫോൺ വിളിക്കാനുള്ളവർ നമ്പർ എഴുതി നൽകി കാത്തുനിൽക്കുകയാണ് . നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന അഹങ്കാരം തന്നെയാണ് ഇവിടെ ബൂത്തിൽ ഇരിക്കുന്നവർക്കും.എക്സിറ്റായി ആൾക്കാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നുവെന്ന  ചിന്ത അവരുടെ അഹങ്കാരത്തിനു മുന്നിൽ ജോവിൻ  ഓർത്തുപോയി.

അരമണിക്കൂർ കാത്തുനിന്നതിന് ശേഷമാണ് അവന് അമ്മച്ചിയുമായി സംസാരിക്കാൻ കഴിഞ്ഞത്. മുഖം കാണാനും സാമീപ്യം അനുഭവിക്കാനും അമ്മച്ചി ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ജോവിന് തോന്ന് , ഒപ്പം സങ്കടവും.

“ഉടനെ വിസ കിട്ടുമോ?.” റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അണ്ണൻ അവ നോട് ചോദിച്ചു .

“ഉടനെ കിട്ടേണ്ടതാ. എംപ്ലോയ്മെൻറ് വിസയാ. താമസിച്ചാലും കുഴപ്പമില്ല.”

അവൻ അണ്ണനെ നോക്കി പറഞ്ഞു.

“വേഗം കിട്ടട്ടേ. അല്ലെങ്കിൽ  മനസ്സ് ചത്തുപോകും. പിന്നെ കാശില്ലെങ്കിൽ  ശരീരവും.”

വഴിയോരത്തെ പൈപ്പിൽ നിന്നും  വെള്ളമെടുക്കുന്നതിനിടയിൽ അണ്ണൻ കൂട്ടിച്ചേർത്തു.

വളരെ നിർബന്ധിച്ചപ്പോൾ അണ്ണനും  ഹോട്ടലിലേക്ക് അവന്റെ കൂടെ കയറി. ആഹാരം കഴിക്കുന്നതിനു മുൻപേ പണം നൽകി ബില്ലു വാങ്ങി പൊറോട്ടക്കും കോഴിക്കറിക്കും കാത്തിരിക്കുമ്പോൾ അതിന്  ഒരുനാൾ പഴക്കമുണ്ടാകുമെന്ന് ജോവിൻ അറിഞ്ഞിരുന്നില്ല.

പാവം  അണ്ണൻ ആർത്തിയോടെ കഴിക്കുകയാണ്. വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി കാണും. അഹാരം പാതി മതിയാക്കി കൈകഴുകി പുറത്തിറങ്ങി അണ്ണനെ കാത്തു നിന്ന ജോവിൻ ഒരു ഭാഗത്ത് ഹുക്കാ വലിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ അവരെ കണ്ടു. ഹോട്ടലിലേക്കുള്ള യാത്രയിൽ അവന്റെ മുൻസീറ്റിലിരുന്ന് കിന്നരിച്ച  സ്ത്രീയും പുരുഷനും. സ്ത്രീക്ക് ഇരുനിറമാണെങ്കിലും ചിരിക്ക് വശ്യതയും ശരീരത്തിനു സൌന്ദര്യവുമുണ്ട്. കഴുത്തിൽ മഞ്ഞച്ചരട്.ഭാര്യയും ഭർത്താവുമാണ്. സ്വകാര്യത തേടി ഇരുന്നതായിരിക്കാം.

(തുടരും)

 


ഭാഗം 4

“ഇവിടെ വിവാഹിതരായവർക്ക് ഒരുമിച്ചു താമസിക്കാൻ പറ്റുമോ?”

അണ്ണൻ ആഹാരം കഴ്ഴിച്ച് വന്നപ്പോൾ ജോവിൻ ചോദിച്ചു. അവന്റെ ശ്രദ്ധ ഹുക്ക ഷോപ്പിലായിരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.


“ ഇവിടെ അങ്ങനെ താമസിക്കാൻ കഴിയില്ല. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും  വെവ്വേറയാ മുറികൾ. പിന്നെ ചിലവളുമാര് വിളിച്ച് കേറ്റും. ആ ഇരിക്കുന്നവനെ കണ്ടില്ലേ, ഹൈദരാബാദുകാരനാ. ഞാനിപ്പോൾ നാലാം തവണയാണ് കാണുന്നത്.  ഓരോ പ്രാവശ്യം അവൻ വരുമ്പോഴും ഓരോരുത്തിമരും കൂടെയുണ്ടാവും..ചതിയാ.അറവിന് കൊണ്ടുവരണ ആട്ടിൻ കുട്ടികളാ.”

വീണ്ടും ഒരിക്കൽ കൂടി അവളെ നോക്കിയപ്പോൾ ജോവിന് വിഷമം തോന്നി.

രാത്രി പന്ത്രണ്ടിനോടടുത്തിരിക്കുന്നു. മുറിയിലേക്ക് നടക്കുമ്പോൾ, ഉറക്കം കിട്ടാതെ ചീട്ടുകളിച്ചും ഹുക്കാ വലിച്ചും സമയം തള്ളി നീക്കുന്നവരെയും അതുകണ്ട് തങ്ങളുടെ മനോവ്യഥ താൽക്കാലികമായി അകറ്റി അങ്ങിങ്ങായിരിക്കുന്നവരെയും അവൻ കണ്ടു.

മുറിയിലെത്തിയപ്പോൾ പലരും ഉറങ്ങിയിരുന്നു. ജോവിൻ  ഉറങ്ങാനുള്ള തയ്യാറെടുപ്പ് എടുത്തു.വയറ് നിറഞ്ഞതു കൊണ്ടാവാം  അടുത്ത ബെഡ്ഡിൽ കിടക്കുന്ന അണ്ണൻ സുഖമായുറങ്ങുന്നു. നല്ല കൂർക്കംവലി. കംബിളിക്കുള്ളിലെ  ഏകാന്തത ജോവിന് ഇഷ്ടമായിരുന്നെങ്കിലും  പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് അസ്വസ്ഥത .സിറിയക്കാരൻ വിസ  തന്നില്ലെങ്കിൽ സ്ഥിതി എന്താകുമെന്ന ചിന്തയാണ് അവനിൽ വളർന്ന് തുടങ്ങിയിരിക്കുന്നത്.

രാവിലെ ഉണർന്നപ്പോൾ ഒൻപതു മണിയായിരുന്നു. റൂമിലുള്ള ചിലർ നാസ്ത കഴിക്കാൻ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ടോ മൂന്നോ പേർ ടെലിവിഷനു മുന്നിലും. വിസക്ക്  അപേക്ഷിക്കുന്നവർക്ക് നേരത്തെതന്നെ  താമസിക്കുന്ന ഹോട്ടലിന്റെ പേരും  റൂം നമ്പറും ഫാക്സ് നംബരും കൊടുക്കുന്നതിനാൽ, അവിടെ ഫാക്സായി വരുന്ന വിസയുടെ അവകാശിയെ റിസപ്ഷനിൽ നിന്നും യഥാസമയം അറിയിക്കുന്നത് ടെലിവിഷനിലൂടെയാണ്. അതിനു മുന്നിലുള്ളവരുടെ  കാത്തിരിപ്പിൽ ഒരുപാട്  സിഗററ്റ് പാക്കറ്റുകൾ കാലിയാകും.  ജോവിൻ റൂമിലെ കൂടുതൽ പേരെ പരിചയപ്പെടുന്നത് റെസ്റ്റോറന്റിലേക്ക് കഴിക്കാൻ പോകുംബോഴാണ്.

വിസ കിട്ടിയിയിട്ടും ടിക്കറ്റ് കൺഫേം ആകാതെ വിഷമിച്ചിരിക്കുന്ന പന്തളത്തുകാരൻ സുനിൽ,  പാലക്കാട്ടുകാരൻ മാത്യൂസ് എമ്പ്ലൊയ്മെന്റ് വിസ കിട്ടിയിട്ടും ടിക്കറ്റ് കൺഫേമായില്ലെന്ന് കംബനിയോട് കളവു പറഞ്ഞ് മടക്കയാത്ര നീട്ടി കിഷിൽ അടിച്ചുപൊളിച്ച് നടക്കുകയാണ്. ജോലിക്ക് ജോയിൻ ചെയ്താൽ പിന്നെ വിശ്രമം ഉണ്ടാകില്ലെന്നാണതിനുള്ള ന്യായവാദം. പ്രായം കുറവായ മലപ്പുറത്തുകാരൻ അലി ഒരാഴ്ചയായി വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഉമ്മയേയും ബാപ്പായേയും കാണാൻ പറ്റാത്തതിലുള്ള വിഷമമാണ് ആ ഇരുപതുകാരനുള്ളത്.

റെസ്റ്റോറൻറിൽ ക്യൂവിൽ നിന്ന്  ടോക്കൺ കൊടുത്തു വാങ്ങിയ ഒരു മുട്ടയും ചെറിയ കഷണം ബട്ടറും ബ്രെഡ്ഡും ചായയും നാസ്തയാക്കി ഇറങ്ങിയപ്പോൾ അമ്മച്ചിയുണ്ടാക്കിത്തന്നൈരുന്ന പ്രാതലിന്റെ വില ജോവിന് ഓർമ്മവന്നു.  ഇവിടെ ഭക്ഷണത്തിന് അമിതവിലയായതു കാരണം  ആഹാരം രണ്ട് നേരം ആക്കി ഒതുക്കി വയറും  ചിലവും ചുരുക്കുന്ന രാണ് പലരും. നാസ്ത  കഴിച്ച് എത്തിയപ്പോൾ മുറിയിൽ വിസക്ക് കാത്തിരുന്നവർ വിസ ലഭിച്ചതിന്റെ  സന്തോഷം ഹാളിലേക്ക് വന്നവരോടായി പങ്കിട്ടു. ടിക്കറ്റ് കൺഫേംഡ് ആക്കി യാത്രക്കൊരുങ്ങിയിരിക്കുകയാണവർ.

മൂവരും വന്നിട്ട്  രണ്ടു ദിവസമേ ആയിട്ടുള്ളായിരുന്നു. ചിലർക്കങ്ങനെയാണ്. എപ്പോഴും ഭാഗ്യം കൂടെയുണ്ടാകും.മറ്റു ചിലർക്ക്  നിർഭാഗ്യവും അലച്ചിലും. മാറ്റങ്ങളില്ലാതെ ദിവസങ്ങൾ മാറുംതോറും ജോവിന്റെ  മനസ്സിൽ  കാർമേഘപടലങ്ങൾ നിറഞ്ഞു തുടങ്ങി. ടെലിവിഷനു മുന്നിൽ വിസക്കുവേണ്ടിയുള്ള് കാത്തിരിപ്പ് അവനും ശീലമായി.  മുറിയിലുണ്ടായിരുന്നവർ ഓരോരുത്തരായി ഒഴിഞ്ഞുപോയി പുതിയ ആൾക്കാർ വരുംബോഴും ജോവിനും അണ്ണനും ബാക്കിയായി.

നാല്പത് ദിവസത്തേക്ക് ഇറാന്റെ വിസ എടുത്തതിനു ശേഷമാണ്  ജോവിന്റെ കാത്തിരിപ്പിന് വിരാമമായത്. അപ്പോഴേക്കും അണ്ണൻ  പാസ്പോർട്ടില്ലാത്ത കിടക്കാനിടമില്ലാത്ത, വിസയില്ലാത്ത കല്ലീവല്ലിയായി മാറിയിരുന്നു. ലാറി എക്സ്ചേഞ്ചിലൂടെ സിറിയക്കാരൻ അയച്ചുകൊടുത്ത പണം കൊണ്ട് അവൻ അയാളെ ഒരു പരിധിക്കപ്പുറം സഹായിച്ചിരുന്നു. അന്ന് അണ്ണനോട് യാത്ര പറയുംബോൾ സഹായിക്കാമെന്ന് വാക്ക് കൊടുത്തതാണ്. പക്ഷേ ജീവിതം ഉഴറുംബോൾ പല വാക്കുകളും അറിയാതെ മറന്നു പോകുന്നു. മനുഷ്യർ അങ്ങനെയണ്.

(തുടരും)

 


ഭാഗം 5

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ സമയമായെന്ന് പൈലറ്റിന്റെ അനൗൺസ്മെൻറ് വന്നപ്പോഴാണ് അവൻ ഓർമ്മ വിട്ടത്. എല്ലാകാര്യങ്ങളും പരിചിതമായിരുന്നതുകൊണ്ട് ജോവിൻ താമസിയാതെ തന്നെ ഹാർവെസ്റ്റ് ഹോട്ടലിന്റെ ഒരു മുറിയിൽ എത്തി. റൂമിലുള്ളവരെ പരിചയപ്പെട്ട് തൻറെ ബെഡ് കണ്ടെത്തുമ്പോൾ ജോവിത എന്തു ചെയ്യുകയായിരിക്കും എന്ന ആധി അവനെ അലട്ടി.


മണി പതിനൊന്നായി. അവൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരിക്കും.  ഇനി രണ്ടുദിവസം അവൾക്ക് ഓഫാണ്. അതിനുള്ളീൽ തനിക്ക് വീട്ടിലെത്താം അവൻ ആശ്വസിച്ചു. ഫ്രെഷായ ശേഷം ബാഗിൽ കരുതിയിരുന്ന പഴവും ജ്യൂസും കഴിച്ച് കംബിളി പുതച്ച് അവൻ ഉറക്കത്തിലേക്ക് ചുരുണ്ടു.

രാവിലെ ഉണർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. ജോവിതയുടേയും റിഷിയുടേയും  മിസ്ഡ്കോൾ. റിഷി വിസ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ സുഹൃത്താ‍ണ്. ഹാളിലെ ടെലിവിഷന്റെ മുന്നിൽ കുറച്ചു നേരം ഇരുന്നപ്പോൾ വിസയുടെ ലിസ്റ്റിൽ  തൻറെ പേര് കണ്ട് അവന് ആഹ്ലാദം തോന്നി. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും ഒരാൾ മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും എത്രയാണെന്ന് മനസ്സിലാക്കാനും കഴിവുള്ള ഒരാളെയാണ് വിസയെടുക്കാനുള്ള ചുമതലയേൽപ്പിക്കുന്നതെതെങ്കിൽ   അത്  കിട്ടാത്തതിന്റെ പേരിൽ ഇവിടെ ഒരുപാട് കണ്ണീർച്ചാലുകൾ ഒഴുകില്ല.

 എത്രയും പെട്ടെന്ന് ജോവിതയുടെ അരികിലെത്തണം.പിരിഞ്ഞിരിക്കാൻ പ്രയാസമാണ്.ടിക്കറ്റ് കൺഫേം ആക്കണം.

കിഷ് എയർലൈൻസിന്റെ കൌണ്ടറിൽ നല്ല തിരക്കായിരുന്നു.  തലേന്ന് വിസ കിട്ടിയവർക്ക് പോലും തിരിച്ചു പോകാൻ ടിക്കറ്റ് കൺഫേംഡ് ആയിരിക്കുന്നത് രണ്ടുദിവസത്തിനുശേഷമാണ്. ചിലപ്പോൾ ഫ്ലൈറ്റിൽ സീറ്റ് കാലിയായിരിക്കും. എന്നാലും വിസ കിട്ടിയ പലരേയും മണിക്കൂറുകളെണ്ണി കിഷിൽ  തങ്ങാൻ നിർബന്ധിതരാക്കുന്ന കച്ചവടത്തിന്റെ  മറ്റൊരു മുഖം .  

യാദൃശ്ചികമായി പരിചയപ്പെട്ട ഒരു ഇറാനിയുടെ ഭാര്യ എയർലൈൻസ് കൗണ്ടറിൽ ഉണ്ടായിരുന്നത് കൊണ്ട് നൂറു ദിർഹം അധികം നൽകി വാസ്തയിൽ  അടുത്ത ദിവസത്തേക്ക് ടിക്കറ്റ് കൺഫോം ആക്കി ജോവിൻ ബൂത്തിലേക്ക് നടന്നു.

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം അവന് ഭാര്യയുമായി സംസാരിക്കാൻ കഴിഞ്ഞു. ഇരുവർക്കും പറഞ്ഞറിയിക്കാനാകാത്ത  സന്തോഷം.

വൈകുന്നേരം കൾച്ചറൽ ഫൌണ്ടേഷന്റെ ലോണിൽ മനസ്സിന്റെ അസ്വസ്ഥത മാറ്റാൻ കാഴ്ച്ചകൾ നോക്കിയിരുന്ന ജോവിൻ, ഒരു ആഫ്രിക്കക്കാരന്റെ കൂടെ ടാക്സിയിൽ വന്നിറങ്ങിയ പെൺകുട്ടിയെ കണ്ട് അംബരപ്പോടെയെഴുന്നേറ്റു.

തൻറെ ആദ്യ വരവിൽ ഹൈദരാബാദുകാരനോടൊപ്പം  കണ്ട  പെൺകുട്ടി. പർദ്ദയിട്ടിരുന്നെങ്കിലും  അവൾ മുഖം മറച്ചിരുന്നില്ല,  കാശിനുവേണ്ടി ആഫ്രിക്കക്കാരനുമായി തർക്കിക്കുകയാണ്. അയാൾ അവൾക്ക് പത്ത് ദിർഹം കൂടി അധികം കൊടുത്ത് കാർക്കിച്ചു തുപ്പി ഹോട്ടലിലേക്ക് നടന്നു. അവൾ കുറച്ച് വിഷമത്തോടെ ചുറ്റും നോക്കിയപ്പോൾ അവനെ കണ്ടു. അവൾ പ്രതീക്ഷയോടെ അവന്റെയരികിലെത്തി. ജോവിനു വിറയൽ അനുഭവപ്പെട്ടു.

 “ അണ്ണൻ കേരളാവുന്നാ. ദൂരെ ഒരു മണൽക്കാടിരുക്ക്. ടാക്സിയിൽ പത്ത് ദിർഹമാകും എനിക്ക് ഒരു അൻപത് ദിർഹവും.പോകലാം?.”

ജാള്യതയില്ലാതെ അവളത് പറഞ്ഞപ്പോൾ ജോവിനൊന്നും തോന്നിയില്ല, സഹതാപമല്ലതെ.

“ നീ അന്നു വന്നിട്ട് പോയില്ലേയിതു വരെ?.”

അവൻ അവളെ മനസ്സിലാക്കിയതു പോലെ ചോദിച്ചു. അവളിൽ അഴലിന്റെ നനവ് പടർന്നു.

“ അണ്ണനെന്നെ തെരിയുമാ. അണ്ണന്റെ മുഖം ഞാവകത്തിലിരുക്ക്.”

അവളവനെ തിരിച്ചറിഞ്ഞതു പോലെനിന്നു.

“നീയിതുവരെ പോയില്ലേയിവിടുന്ന്?”

അവൾ ശോകമൂകയായി.

“ഇല്ലണ്ണാ.എന്നെ കല്യാണം പണ്ണിയവൻ എന്നെ ചതിച്ചു.ഇവിടെ എന്നെ ഒരാൾക്ക് വിറ്റ് അവൻ കടന്നു കളഞ്ഞു.”

തമിഴും മലയാളവും കലർത്തി അവളത് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു പോയി.

“ കരയണ്ട. വരൂ.”

എന്തുകൊണ്ടാണ് അവളുടെ കൂടെ കുറച്ചുകൂടി സമയം ചെലവഴിക്കാൻ തോന്നിയതെന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസ്സിലായില്ല. ജോവിന്റെ  പിന്നാലെ നടന്ന് അവൾ തന്റെ കദനം പറഞ്ഞു ചതിയിൽപ്പെട്ടെങ്കിലും അവൾ ഇന്ന് ജീവിക്കുന്നത് കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. അവൻ അവളിൽ നിന്നും അറിഞ്ഞ സത്യം.

രാത്രിയായിരുന്നു ബീച്ചിൽ തിരക്ക് കുറവാണ്. അവൻ ബീച്ചിലിരുന്നപ്പോൾ  അല്പം ദൂരെ മാറി അവൾ ഇരുന്നു. കടൽക്കാറ്റ് അവരെ തഴുകി പൊയ്ക്കൊണ്ടിരുന്നു.

“ പലവട്ടം മരിക്കാനൊരുങ്ങിയതാ പക്ഷേ മരിച്ചില്ലെങ്കിലോയെന്നുള്ള ഭയമാണ്.”

അവളുടെ അടക്കിയ ശബ്ദം. അവൻ നിശബ്ദനായി.

ജോവിൻ അണ്ണനെ കുറിച്ചാണ് ഓർത്തുപോയത്. ഇടയ്ക്കിടെ അണ്ണൻ മരണത്തെക്കുറിച്ച്  പറയുമായിരുന്നു. സർവ്വവാതിലുകളും അടയുമ്പോൾ, ഒരു വാതിലും തുറക്കതിരിക്കുംബോൾ  ഒരടി മുന്നോട്ട് പോകാനാവാതെ നിശ്ചലനാകുംബോൾ... മരണം വരിക്കണം ! പാവം അണ്ണൻ ഇവിടെ കിടന്ന് ഒരുപാട് ബുദ്ധിമുട്ടിയതാണ്. ആഹാരത്തിനുവേണ്ടി എച്ചിൽപാത്രങ്ങൾ വരെ കഴുകി. അണ്ണൻ ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ടാകും അല്ലെങ്കിൽ ഇവിടെ കാണേണ്ടതായിരുന്നു.

തെല്ലിടയിലെ മൌനം മുറിച്ച് അവൾ ചോദിച്ചു.

“ ഒരു അണ്ണനെ തെരിയുമാ?. കളിഞ്ഞ കുറേ ദിവസം മുന്നാടി  ഒരാൾ ഇവിടെ കടലിൽ ചാടി ചത്തു. എല്ലാരും അണ്ണാന്നു വിളിക്കുന്ന ഒരു കേരളവാനാ...ദാ..അവിടെ..”

അവൾ കടലിന്റെ ഒരു വശത്തേക്ക് ചൂണ്ടി തുടർന്നു.

“നല്ല മനുഷ്യനാരുന്നു.”

അതുകേട്ട് ജോവിന്റെ ശ്വാസം നിലച്ചു.

ഈശ്വരാ അത് തനിക്കറിയാവുന്ന അണ്ണനാണോ?

“ദാ..ഇതാ അണ്ണാ അയാളുടെ ഫോട്ടോ...അണ്ണൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.”

അവൾ മൊബൈൽ നീട്ടി . മൊബൈലിൽ അണ്ണന്റെ ചിത്രം. അതേ അണ്ണൻ മരിച്ചിരിക്കുന്നു.

താൻ വിചാരിച്ചിരുന്നെങ്കിൽ മാധ്യമങ്ങളുടെ സഹായത്തോടെയെങ്കിലും  അണ്ണനെ സഹായിക്കാൻ കഴിയുമായിരുന്നു. അന്ന് പക്ഷേ....

കടലിൽ നിന്നും ഒരു രൂപം ഉയർന്ന് വരുന്നതായി അവനു തോന്നി.

ഒരു ദേഷ്യവുമില്ലാതെ അണ്ണൻ നടന്നടുക്കുകയാണ്.

അവൻ ഭയത്തോടെ എഴുന്നേറ്റ് അവളുടെ കൈപിടിച്ചു.

“വാ.എണീക്ക് നമ്മുക്ക് പോകാം....”

തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഭയത്തോടെ അവൻ മണലിലൂടെ മുന്നോട്ട് നടന്നു.

പിന്നാലെ കാര്യമറിയാതെയവളും.

പിറ്റേന്ന് യാത്ര അവസാനിപ്പിച്ച് ജോവിതക്കരികിലെത്തുംബോൾ ഒരു മുറിപ്പാടായി അണ്ണനും ആ പെൺകുട്ടിയും അവന്റെ മനസ്സിൽ അവശേഷിച്ചു. അവന്റെ മനസ്സാക്ഷി അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു...രക്ഷിക്കണം അവിടെ നിന്ന് ആ പെൺകുട്ടിയേയെങ്കിലും......!

(അവസാനിച്ചു.)


ഭാഗം 6

ഇത് രണ്ടാമത്തെ യാത്രയാണ്. ജോവിൻ  അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ ഉച്ചയോടടുത്തിരുന്നു.ജൂലൈയുടെ ഉറച്ച വെയിലിൽ വെട്ടപഴുത്തു കിടക്കുന്ന രാജവീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ നോക്കി ടാക്സിക്ക് കൈകാണിച്ച് നിന്ന അവന്റെ മനസ്സുരുകി. വിരഹവേദനക്കപ്പുറം എന്നെന്നേക്കുമായി ഭാര്യ തനിച്ചായി പോകുമോയെന്നുള്ള ആകുലത ജോവിനെ അലട്ടി.


കാരണങ്ങൾ പലതുണ്ട്. വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം. ഭാര്യയെ പിരിഞ്ഞിരിക്കില്ലെന്ന  നിർബന്ധ ബുദ്ധി കൊണ്ടാണ് വിവാഹശേഷം രണ്ടാം മാസം തന്നെ തൻറെ അരികിലേക്ക് വിസിറ്റിംഗ് വിസയിൽ  ജോവിതയെ  കൊണ്ടുവന്നത്. രണ്ടുമാസത്തെ അലച്ചിലിനൊടുവിൽ  ജോലി കിട്ടാതെ വന്നപ്പോൾ സീബ്രീസ് ഇന്റർനാഷണൽ ഹോട്ടലിൽ ജോവിതക്ക്  ജോലി കിട്ടിയത് ജോവിന്റെ അടുത്ത സുഹൃത്തും ആ ഹോട്ടലിലെ എച്ച്.ആർ മാനേജരുമായ  നവീൻ തോമസ് സഹായിച്ചത് കൊണ്ടുമാത്രമാണ്.

ശീതീകരിച്ച ഹോട്ടൽ ഇടനാഴികളിലൂടെ ഇന്റർവ്യൂവിനു പോകുമ്പോൾ ജോവിതയുടെ മുഖത്തെ ആത്മവിശ്വാസം അവന്റെ അകാരണമാ‍യ ഉത്കണ്ഠ  ഇല്ലാതാക്കി. ജോലി ലഭിക്കും എന്ന് ഉറപ്പായിരുന്നു. വിസിറ്റ് വിസയുടെ  കാലാവധി കഴിഞ്ഞ് അവൾ തിരിച്ചുപോകുമ്പോൾ ഇത്രയധികം മനോവ്യഥ തോന്നിയിരുന്നില്ല. പക്ഷേയിപ്പോൾ....!

ബസ്സിലിരിക്കുമ്പോൾ ജോവിൻ ജോവിതയെ വിളിച്ചു. മറുപടിയില്ല. ഡ്യൂട്ടിയിലാണ്. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വളർന്നുവന്ന അവൾ പുതിയ ചുറ്റുപാടുമായി ഇണങ്ങി ചേർന്നിരിക്കുന്നു. ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമാണ്  അവളെ മുട്ടോളം മാത്രമുള്ള സ്കേർട്ടും ഇറുകിയ ഷർട്ടും ഹൈഹീൽ ഷൂവുമണിഞ്ഞ്  സിഗററ്റിന്റേയും മദ്യത്തിന്റേയും ഗന്ധം   നിറയുന്ന ഹോട്ടലിന്റെ ഔട്ട്ലെറ്റ് കൗണ്ടറിൽ ക്യാഷറായി  ഇരിക്കാൻ പ്രേരിപ്പിക്കുന്നത്.

“ഓരോരുത്തരുടെയും നോട്ടം കാണുമ്പോൾ കുത്തിക്കൊല്ലാനാണ് തോന്നുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം.”

പാന്റീസിനു മുകളിൽ തുടമറക്കാനുള്ള സ്റ്റോക്കിങ്സ് വലിച്ചുകയറ്റി സ്കേർട്ടിട്ടു പറയുമ്പോൾ ജോവിതയുടെ മുഖത്ത് സമൂഹത്തിന്റെ കാഴ്ച്ച പ്പാടിനോടുള്ള അമർഷം വ്യക്തമായിരുന്നു.

ഹോട്ടലിൽ നിന്നും നിവിന്റെ പെട്ടെന്നുള്ള രാജി മൂലം ഓഫർ ലെറ്ററിന് വിപരീതമായി ലഭിച്ച പോസ്റ്റിങ്ങ്. ജോയിൻ ചെയ്യുന്ന ദിവസം പുതിയ ഓഫർ ലെറ്റർ വച്ചുനീട്ടിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.

“എന്തിനാ ഭയക്കുന്നത് ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്. നമ്മുടെ നാട് പോലെയല്ലല്ലോ. ഇവിടെ നല്ല നിയമങ്ങൾ അല്ലേ. ചേട്ടൻ പേടിക്കണ്ട. എനിക്കെന്നെ നന്നായി നോക്കാൻ അറിയാം. ജോവിൻ ചേട്ടനെ പിരിഞ്ഞു താമസിക്കുന്നതിനേക്കാൾ നല്ലതല്ലേ. എന്തായാലും ഞാൻ ജോയിൻ  ചെയ്യാം.”

ജോവിത ധൈര്യം സംഭരിച്ച് പറഞ്ഞു. ജോവിന് ആ രാത്രി ഉറക്കം വന്നില്ല ഗൾഫിൽ ഒരു സാധാരണക്കാരൻ കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കരുത്. കിട്ടുന്ന ശമ്പളത്തിൽ എഴുപത് ശതമാനം  മുറി വാടകക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു. ഭാര്യയും ജോലിക്ക് പോകാൻ നിർബന്ധിതമാകുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്. ജോവിത  ജോയിൻ ചെയ്ത ദിവസം ജോവിന് ടെർമിനേഷൻ ലെറ്റർ കിട്ടിയപ്പോൾ തന്നെ നിർഭാഗ്യത്തിന്റെ രേഖ അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് അവന് തോന്നി.

“ വിഷമിക്കേണ്ട ക്യാൻസലേഷൻ കഴിഞ്ഞാലും കുറച്ചുനാൾ ഇവിടെ നിൽക്കാമല്ലോ. അതിനിടയിൽ പുതിയ ജോലി കണ്ടെത്തുക. അല്ലെങ്കിൽ ഒരു വിസിറ്റ് വിസയെടുക്കുക. റെസിഷനായതുകൊണ്ട്  ജോലി കിട്ടാൻ പ്രയാസമാണ്. എന്നാലും ശ്രമിച്ചു നോക്കുക .രണ്ടുമാസം. അല്ലെങ്കിൽ എന്റെ ജോലിയും  രാജിവെച്ച് ഒരുമിച്ച് നാട്ടിലേക്ക് പോകാം .”

അവൾ അവനെ ആശ്വസിപ്പിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ജോലി കിട്ടുവാൻ പ്രയാസമായിരുന്നു . എക്സിറ്റ് ആയേ പറ്റു. നാട്ടിലേക്ക് പോയാൽ ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. അതുകൊണ്ടാണ് കിഷിലേക്ക് പോകാൻ തീരുമാനിച്ചത്. ഇറാന്റെ ഭാഗമായ കിഷ് ഐലന്റ്.

ഇന്നലെ രാത്രി ജോവിതയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ വിതുംബലോടെ അവൾ പറഞ്ഞു.  .

“ചേട്ടനില്ലാതെ...ഞാൻ....അവിടെ പോയാൽ ആഹാരമൊക്കെ  കിട്ടുമോ?.”

“ മോളെന്നെയോർത്ത് വിഷമിക്കേണ്ട. രാത്രി സൂക്ഷിച്ചു വരണം കൂടിപ്പോയാൽ മൂന്ന് ദിവസം. ഞാൻ തിരിച്ചു വരില്ലേ.”

ദുബൈയിലുള്ള സുഹൃത്തിന്  വിസയ്ക്കുള്ള പണവും പാസ്പോർട്ട് കോപ്പിയും അയച്ചുകൊടുത്ത് കിഷിലേക്കുള്ള  ടിക്കറ്റ് കൺഫേമാക്കി ജോവിൻ യാത്രയ്ക്ക് മാനസികമായി തയ്യാറായിരുന്നു.

അബുദാബി ട്രാൻസ്പോർട്ട് എയർബസ് ദുബൈ  ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ടാക്സിയിൽ ദുബൈ ടെർമിനൽ രണ്ടിലേക്കുള്ള യാത്രയിലാണ് അങ്ങോട്ടേക്കുള്ള ആദ്യയാത്ര അവന്റെ മനസ്സിൽ ഉരുണ്ടു കൂടിയത്.

(തുടരും)


ഭാഗം 7

മൂന്നു വർഷങ്ങൾക്കു മുമ്പ് - 2004 

“അളിയൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ദാ, ആ കാണുന്നതാ കിഷ് എയറിന്റെ കൌണ്ടർ. ഫ്ലൈറ്റിനിനിയും രണ്ടു മണിക്കൂർ സമയമുണ്ട്.”


ചാക്കിൽ കെട്ടി പൂച്ചയെ കളയുന്ന ലാഘവത്തോടെ ജോവിനെ   ടെർമിനലിലെ ക്യൂവിൽ നിർത്തി എൻജിനീയറായ സഹോദരി ഭർത്താവ് പോയപ്പോൾ അവന് ആ‍ അറബിനാട്ടിൽ ആരുമിലാത്തവനായത് പോലെ തോന്നി .സാമാന്യം നല്ല ശമ്പളത്തോടെയും സമാധാനത്തോടെയും ജോലി ചെയ്ത തന്നെ  വിസിറ്റ് വിസ എടുത്തു നിർബന്ധപൂർവ്വം ഇവിടെ ഇറക്കിയതാണ്, അളിയനും പെങ്ങളും. മൂന്നുമാസത്തെ അലച്ചിലിനൊടുവിൽ ജോലി കിട്ടിയപ്പോൾ വിസിറ്റ് വിസയുടെ കാലാവധി കഴിയാറായിരുന്നു.

ലേബർ ഓഫീസേഴ്സ് അറിയാതെ വിസിറ്റ് വിസയിൽ  ജോലി ചെയ്തിരുന്ന  സിറിയക്കാരന്റെ കമ്പനിയിൽ നിന്നും  തനിക്ക് ജോബ് വിസ  കിട്ടുമെ ന്നുള്ള പ്രതീക്ഷയോടെയാണ് അവൻ കിഷിലേക്ക് പറക്കാൻ തയ്യാറായി നിൽക്കുന്നത്. ബോർഡിംഗ് പാസ്സിനായി ക്യൂ നിന്നു. കൗണ്ടറിലെത്തിയ ജോവിന്  അപ്രതീക്ഷിതമായ മറുപടിയാണ് കിട്ടിയത്.

“യുവർ ടിക്കറ്റ് ഈസ് നോട്ട് കൺഫേംഡ്.”

“അയ്യോ... ഇത്  മാഡം ടിക്കറ്റ് ഈസ് കൺഫേംഡ്. അളിയൻ ടോൾഡ് മീ.”

അവൻ വെപ്രാളപ്പെട്ട് അറിയാവുന്നതു പോലെ പറഞ്ഞു.

“വിച്ച് അളിയ..ഹൂ അളിയാ..മാഫി കൺഫേംഡ്.”

കൌണ്ടറിലെ ഫിലിപ്പിനോ ചിരിച്ചു.

- അളിയാ ഇതൊരു കൊലച്ചതിയായിപ്പായി - ഹാൻഡ് ബാഗ് തോളിൽ നിന്നുമൂരി ജോവിൻ മനസ്സിൽ പറഞ്ഞു.

“ഓ,മൈ ഫ്രണ്ട് ഡോണ്ട് വറി.യൂക്യാൻ ഗോ ബൈ നെക്സ്റ്റ് ഫ്ലൈറ്റ്. യൂ പ്ലീസ് വെയ്റ്റ് ദെയർ.”

ടിക്കറ്റ് കൺഫേം ആകാത്തവരുടെ നീണ്ട നിര. ജോവിന് ആശ്വാസം തോന്നി. ഇന്ന് എക്സിറ്റാകാനുള്ള അവസാന ദിവസമാണ് . കിഷിലേക്ക് യാത്ര ചെയ്യാൻ മലയാളികളും ഫിലിപ്പിനോസുമാണ് കൂടുതലുള്ളത്. യാത്രക്കൊരുങ്ങിയിരിക്കുന്ന മിക്കവരുടേയും മുഖത്ത് അർദ്ധശങ്ക. തിരിച്ചു വരവുണ്ടാകുമോ എന്നതാവാം അവരുടെ മനോചോദ്യം.

ഒരു ഫ്ലൈറ്റ് കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ഫ്ലൈറ്റിന് പോകാൻ കഴിയുമെന്നത് കൊണ്ട് കിഷിൽ എത്തിപ്പെടും എന്നുള്ളതിന് ഒരു സംശയവും വേണ്ടന്ന് ചുരുങ്ങിയ സമയ്ം കൊണ്ട് അവന് മനസ്സിലായി. ബീഹാറിലെ പ്രാന്തപ്രദേശങ്ങളിൽ രണ്ടു മൂന്നു വർഷങ്ങൾ ജീവിച്ചിട്ടുള്ളതിനാലാവാം ജോവിന് ചങ്കുറപ്പുണ്ടയിരുന്നു എന്തും നേരിടാൻ.

ഇന്നാ ചങ്കുറപ്പുണ്ടെങ്കിലും അവൻ ഒറ്റയാനല്ല. ജോവിനെ ജീവനോളം സ്നേഹിക്കുന്ന ജോവിത കാത്തിരിക്കുന്നു.

ചെക്ക് ഇൻ ചെയ്യുനതിന് മുൻപേ ജോവിതയെ  വിളിച്ചിരുന്നു. നാട്ടിൽ ഏകാകിയായിപ്പോയ തന്റെ ഭാര്യ. അവളെ ആശ്വസിപ്പിച്ച്  ചെക്ക് ഇൻ ചെയ് . ഫ്ലൈറ്റിലെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ അവൻ  രണ്ടാമതും ആ കാഴ്ച്ച കണ്ടു.

“ ഹഹഹഹ ആ കാഴ്ച കണ്ടില്ലേ ? ”

മുന്നിലിരുന്ന് ഒരാൾ സുഹൃത്തിനെ പുറത്തേ കാഴ്ച്ചയിലേക്ക് ക്ഷണിച്ചു.

തോട്ടിപോലിരിക്കുന്ന അലൂമിനിയം റോഡ് കൊണ്ട് ബോയിംഗിന്റെ ലെഫ്റ്റ് വിംഗിലെ പങ്ക കറക്കാൻ ശ്രമിക്കുന്ന പൈലറ്റ്.

“എടാ നമ്മൾ അക്കരപ്പച്ച കാണുമോ ? ഹ..ഹ..”

മുന്നിലിരിക്കുന്നവർക്ക് ആശങ്ക. അംബതു പേർക്കിരിക്കാവുന്ന ചെറിയ ബോയിംഗാണ്. ഈ ഫ്ലൈറ്റുകളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായം ഇല്ല . മരിച്ച മനസ്സുമായി അക്കര കാണാൻ ആഗ്രഹിക്കുന്നവരുടെ മരണ പേടകം എന്നുവേണമെങ്കിൽ പറയാം.

ഫ്ലൈറ്റ്  ഉയർന്നു പൊങ്ങാനുള്ള സമയമായെന്ന് പൈലറ്റ് അനൌൺസ് ചെയ്തപ്പോൾ  അവൻ സീറ്റ് ബെൽറ്റിട്ട് കണ്ണടച്ചു. മനസ്സിൽ ജോവിതയാണ്. പാവം ഒറ്റയ്ക്കാണ്. ദൈവമേ രക്ഷിക്കണേ. കുറേ ഞരക്കങ്ങളും ബഹളവുമായി ഫ്ലൈറ്റ് ഉയർന്നു പൊങ്ങി പറന്നു തുടങ്ങി.

 

ജോവിന്റെ മനസ്സിൽ കിഷ് എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന ചിത്രമാണ് . ആദ്യാനുഭവം ഉള്ളതുകൊണ്ട് പലതും മനസ്സിൽ തെളിഞ്ഞുവരുന്നു. മുസ്ലിം രാഷ്ട്രത്തിന്റെ നിയമങ്ങൾ കർക്കശമായി പാലിക്കുന്ന നാടാണ് ഇറാനെന്നും കിഷെന്നും കേട്ടറിവേ ഉണ്ടയിരുന്നുള്ളൂ. പക്ഷേ അന്ന് കണ്ടറിഞ്ഞു.ഫ്ലൈറ്റിറങ്ങി എമിഗ്രേഷനു വേണ്ടി  കാത്തുനിൽക്കുമ്പോൾ പാതിവസ്ത്രമണിഞ്ഞ് ശീലമുള്ള ഫിലിപ്പിനോ പെൺകുട്ടികൾ എയർപോർട്ട് അധികൃതർ കരുതിവച്ചിരിക്കുന്ന പർദ്ദയണിഞ്ഞ് ചെക്കൌട്ട് ആയിപ്പോകുന്നത് കണ്ടപ്പോൾ അവന് അദ്ഭുതം തോന്നി.

സിറിയക്കാരന്റെ വിസ കിട്ടാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താമസമുണ്ടാകുമെന്നറിയാവുന്നത് കൊണ്ട് ചുറ്റുപാടും വീക്ഷിച്ച് സാവധാനമാണ് അവൻ  എയർപോർട്ട് വിട്ടിറങ്ങിയത് .പെപ്സിയിൽ വിദേശമദ്യം കലർത്തി ബാഗിൽ ഒളിപ്പിച്ച സിംഹളിയെ പോലീസുകാർ പിടിച്ചു വെച്ചിരിക്കുന്ന രംഗവും ജോവിൻ  ഇതിനിടയിൽ കണ്ടു. അതിനുള്ള ശിക്ഷ എന്താകുമോ?

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പല ഹോട്ടലുകളിൽ നിന്നുള്ള ഏജൻറ്മാർ അവരവരുടെ ബസ്സുകളിൽ ആഗതരെ കൊണ്ടുപോകാൻ ഇറാനിയൻ ഹിന്ദിയിൽ മത്സരിച്ചു വിളിച്ചു. ജോവിൻ ഹാർവെസ്റ്റ് ഹോട്ടലിന്റെ ബസ്സിലാണ് കയറിയത്. പല രാജ്യക്കാരെക്കൊണ്ട് ബസ് നിറഞ്ഞപ്പോൾ അത് സാവധാനം നീങ്ങാൻ തുടങ്ങി. വൈദ്യുതി പ്രകാശത്തിൽ കുളീച്ച് നിൽക്കുന്ന വീഥിക്കിരുവശവും ഇടക്കിടക്ക് ഒന്നോ രണ്ടോ കെട്ടിടങ്ങൾ.

ആ യാത്രയിലാണ് മുൻസീറ്റിലിരുന്ന് കിന്നരിക്കുന്ന യുവമിഥുനങ്ങളെ ആദ്യമായി അവൻ കാണുന്നത്. മുല്ലപ്പൂ ചൂടി, സാരിയുടുത്ത പെൺകുട്ടി തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിക്കുന്നത് . ചെറുപ്പക്കാരനിൽ നിന്നും ഇടക്ക് തമിഴും ഇംഗ്ലീഷും ഹിന്ദിയും കടന്നുവരുന്നുണ്ട്. ഇരുവരുടേയും  മുഖം വ്യക്തമല്ല. വിവാഹിതരോ കമിതാക്കളോ സുഹൃത്തുക്കളോ  എന്തുമാകട്ടെ അവർ സന്തോഷത്തിലാണ്.

ഹോട്ടലിന്റെ മുന്നിൽ  നല്ല തിരക്കുണ്ടായിരുന്നു. റിസപ്ഷനരികെ അരമണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം  ശേഷം പാസ്പോർട്ടും 300 ദിർഹവും നൽകിയപ്പോൾ റൂമിന്റെ ചാവി കിട്ടി. കിഷിൽ 10 ദിവസം വിസയില്ലാതെ താമസിക്കാം. അതിനുള്ള ഗ്യാരണ്ടി ആയിട്ടാണ് ഹോട്ടലുകാർ പാസ്പോർട്ട് വാങ്ങിവെക്കുന്നത്. പ്രത്യുപകാരമായിട്ടായിരിക്കും 10 ദിവസത്തേക്കുള്ള നാസ്തയും  ഉച്ചയൂണും റെസ്റ്റോറിന്റിൽ നിന്നും അവർ അനുവദിച്ചിരിക്കുന്നത്.

കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം ജോവിൻ തൻറെ റൂം കണ്ടെത്തി. തുറന്നുകിടന്ന വാതിലിലൂടെ അവൻ ഹാളിലേക്ക് കടന്നു. ടെലിവിഷൻ ചാനലിൽ കുരുങ്ങി സോഫായിൽ ഇരിക്കുകയായിരുന്ന് അഞ്ചാറു പേർ അവനെ നോക്കി .ഇവർ സുഹൃത്തുക്കൾ ആണോ അതോ ഇവിടെ വന്നതിനുശേഷം സുഹൃത്തുക്കളായവരോ?. അവൻ  സംശയിച്ച് അവരെ നോക്കി ചിരിച്ചു. അവർ മറുചിരിയും നൽകി. ഹാളിൽ ഒഴിഞ്ഞു കിടന്ന ഒരു ബെഡ്ഡിൽ ബാഗുവെച്ചപ്പോൾ ഒരു ഹിന്ദിക്കാരൻ അവനെ നിരുത്സാഹപ്പെടുത്തി.

(തുടരും)

 


ഭാഗം 8

“ഓ ഭായി ഉസീമേം മത് സോവോ. ഇധർ ഭസ് ജായേഗാ...ഹ..ഹ..ഹ..”

മറ്റുള്ളവർ ചിരിച്ചു. ജോവിന് കാര്യം മനസ്സിലായില്ല. അവൻ ബാഗ് ബെഡ്ഡിന്റെ അടിയിൽ സൂക്ഷിച്ച് വെച്ച് മുറിയകെ നോക്കി. ഒരു വലിയ മുറി മൂന്നായിട്ട് ഭാഗിച്ചിരിക്കുകയാണ് .മൂന്നു ഭാഗത്തുമായി പത്ത് ബെഡ്ഡുകൾ.


“അകത്ത് ഒരു ബെഡ് കാലിയുണ്ട്.അവിടെ കിടക്കാല്ലോ.”

മസാഫിയുടെ കാലി ബോട്ടിലുമായി വന്ന ഒരു മധ്യവയസ്കൻ അവനോട് പറഞ്ഞു.

“ സാരമില്ല ഞാൻ ഇവിടെ കിടന്നുകൊള്ളാം. പിന്നെ എനിക്കൊന്നു ഫോൺ ചെയ്യണമായിരുന്നു. അതിനുള്ള സൗകര്യം ഉണ്ടോ ഇവിടെ.?”

“ പുറത്താണ്. കുറച്ചു ദൂരെയാണ് ബൂത്ത്. വരുന്നെങ്കിൽ കൂടെ പോരൂ, ഞാൻ വെള്ളമെടുക്കാൻ പോകുവാ .”

“ എന്നാൽ ഞാനും വരാം .എല്ലാം കണ്ടിരിക്കുമല്ലോ.?”

മറ്റുള്ളവരെ നോക്കി ചിരിച്ച് ജോവിൻ അയാളുടെ പിന്നാലെ നടന്നു. വെളീച്ചം പരന്ന് കിടക്കുന്ന ഹോട്ടലിന്റെ പൂറത്തേക്കുള്ള ഇടനാഴി കടന്ന്  വരാന്തകളിലൂടെ നടക്കുമ്പോൾ അവൻ പല കാഴ്ചകളും കണ്ടു. ആണും പെണ്ണും അടങ്ങുന്ന ഫിലിപ്പിനോസിന്റെ ചെറുകൂട്ടങ്ങൾ അങ്ങുമിങ്ങും തെന്നി നടക്കുന്നു. ഒരു ഭാഗത്ത് കാരംസും ബില്ല്യാഡ്സും  കളിക്കുന്ന റഷ്യൻ ഫിലിപ്പിനോ സംഘത്തിന്റെ പ്രകടനം വീക്ഷിക്കുന്നവർ. അവരുടെ ദൃഷ്ടികൾ  പെൺകുട്ടികളുടെ മേൽ വസ്ത്രത്തിനുള്ളിൽ തുടിച്ചുനിൽക്കുന്ന മാറിലോ . എന്തോ തലയിൽ പെരുത്ത പോലെ അവൻ തലകുടഞ്ഞു.

“ ഇന്നു  കാണുന്നവരെ നാളെ കണ്ടെന്നുവരില്ല. ചിലരെ കുറെനാൾ കണ്ടെന്നും വരും.”

മധ്യവയസ്കൻ പറഞ്ഞു.

“ അതെന്താ അങ്ങനെ പറഞ്ഞത് ?”

അയാൾ പറഞ്ഞത് കേട്ടപ്പോൾ അവന് സംശയം തീരെ ഇല്ലാതായി.

അയാളെ റൂമിലുള്ളവർ അണ്ണാന്നാണ്  വിളിക്കുന്നത്. വിസ ക്യാൻസൽ ആക്കേണ്ടി വന്നപ്പോൾ എക്സിറ്റ് ആകേണ്ടി വന്നതാണ്. ടിക്കറ്റിനുള്ള പണവും സമ്പാദ്യവും കുറവായിരുന്നതിനാൽ കിഷിലേക്ക് വരാൻ നിർബന്ധിതനായി. വിസ നൽകാമെന്ന് ഉറപ്പിച്ചു പറഞ്ഞ കംബനിയിൽ നിന്നും അണ്ണനു വിസ കിട്ടിയില്ല. നാല്പതു ദിവസമായി.

നാട്ടിൽ നിത്യവൃത്തിക്ക് പണമില്ലെങ്കിലും പ്രതീക്ഷയോടെ നാഥനെ കാത്തിരിക്കുന്ന കുടുംബം. ഇവിടെ അണ്ണന്റെ  സ്ഥിതി അതിലേറെ കഷ്ടമാണ്.

“ ഇവിടെ ഒരു ബൂത്ത് ഉണ്ട് പക്ഷേ അത് നേരത്തെ അടയ്ക്കും പിന്നെ ആ റോഡിനപ്പുറമാണ്. “

കിഷ് എയർലൈൻസിന്റെ  മുന്നിലെത്തിയപ്പോൾ അണ്ണൻ പറഞ്ഞു.

പാതിരാത്രിയാണ്, എങ്കിലും നാട്ടിലേക്ക് ഒന്ന് വിളിക്കണം. അമ്മച്ചി ഉറങ്ങിയിട്ടുണ്ടാവില്ല.

ബൂത്തിനുള്ളീള്ളിൽ  നല്ല തിരക്കുണ്ടായിരുന്നു. നംബരിട്ട ക്യാബിനുകളിൽ  ഫോൺ വിളിക്കാനുള്ളവർ നമ്പർ എഴുതി നൽകി കാത്തുനിൽക്കുകയാണ് . നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന അഹങ്കാരം തന്നെയാണ് ഇവിടെ ബൂത്തിൽ ഇരിക്കുന്നവർക്കും.എക്സിറ്റായി ആൾക്കാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നുവെന്ന  ചിന്ത അവരുടെ അഹങ്കാരത്തിനു മുന്നിൽ ജോവിൻ  ഓർത്തുപോയി.

അരമണിക്കൂർ കാത്തുനിന്നതിന് ശേഷമാണ് അവന് അമ്മച്ചിയുമായി സംസാരിക്കാൻ കഴിഞ്ഞത്. മുഖം കാണാനും സാമീപ്യം അനുഭവിക്കാനും അമ്മച്ചി ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ജോവിന് തോന്ന് , ഒപ്പം സങ്കടവും.

“ഉടനെ വിസ കിട്ടുമോ?.” റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അണ്ണൻ അവ നോട് ചോദിച്ചു .

“ഉടനെ കിട്ടേണ്ടതാ. എംപ്ലോയ്മെൻറ് വിസയാ. താമസിച്ചാലും കുഴപ്പമില്ല.”

അവൻ അണ്ണനെ നോക്കി പറഞ്ഞു.

“വേഗം കിട്ടട്ടേ. അല്ലെങ്കിൽ  മനസ്സ് ചത്തുപോകും. പിന്നെ കാശില്ലെങ്കിൽ  ശരീരവും.”

വഴിയോരത്തെ പൈപ്പിൽ നിന്നും  വെള്ളമെടുക്കുന്നതിനിടയിൽ അണ്ണൻ കൂട്ടിച്ചേർത്തു.

വളരെ നിർബന്ധിച്ചപ്പോൾ അണ്ണനും  ഹോട്ടലിലേക്ക് അവന്റെ കൂടെ കയറി. ആഹാരം കഴിക്കുന്നതിനു മുൻപേ പണം നൽകി ബില്ലു വാങ്ങി പൊറോട്ടക്കും കോഴിക്കറിക്കും കാത്തിരിക്കുമ്പോൾ അതിന്  ഒരുനാൾ പഴക്കമുണ്ടാകുമെന്ന് ജോവിൻ അറിഞ്ഞിരുന്നില്ല.

പാവം  അണ്ണൻ ആർത്തിയോടെ കഴിക്കുകയാണ്. വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി കാണും. അഹാരം പാതി മതിയാക്കി കൈകഴുകി പുറത്തിറങ്ങി അണ്ണനെ കാത്തു നിന്ന ജോവിൻ ഒരു ഭാഗത്ത് ഹുക്കാ വലിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ അവരെ കണ്ടു. ഹോട്ടലിലേക്കുള്ള യാത്രയിൽ അവന്റെ മുൻസീറ്റിലിരുന്ന് കിന്നരിച്ച  സ്ത്രീയും പുരുഷനും. സ്ത്രീക്ക് ഇരുനിറമാണെങ്കിലും ചിരിക്ക് വശ്യതയും ശരീരത്തിനു സൌന്ദര്യവുമുണ്ട്. കഴുത്തിൽ മഞ്ഞച്ചരട്.ഭാര്യയും ഭർത്താവുമാണ്. സ്വകാര്യത തേടി ഇരുന്നതായിരിക്കാം.

(തുടരും)


ഭാഗം 9

“ ഇവിടെ വിവാഹിതരായവർക്ക് ഒരുമിച്ചു താമസിക്കാൻ പറ്റുമോ?.”

അണ്ണൻ ആഹാരം കഴിച്ച് വന്നപ്പോൾ ജോവിൻ ചോദിച്ചു. അവന്റെ ശ്രദ്ധ ഹുക്ക ഷോപ്പിലായിരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.


“ ഇവിടെ അങ്ങനെ താമസിക്കാൻ കഴിയില്ല. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും  വെവ്വേറയാ മുറികൾ. പിന്നെ ചിലവളുമാര് വിളിച്ച് കേറ്റും. ആ ഇരിക്കുന്നവനെ കണ്ടില്ലേ, ഹൈദരാബാദുകാരനാ. ഞാനിപ്പോൾ നാലാം തവണയാണ് കാണുന്നത്.  ഓരോ പ്രാവശ്യം അവൻ വരുമ്പോഴും ഓരോരുത്തിമരും കൂടെയുണ്ടാവും..ചതിയാ.അറവിന് കൊണ്ടുവരണ ആട്ടിൻ കുട്ടികളാ.”

വീണ്ടും ഒരിക്കൽ കൂടി അവളെ നോക്കിയപ്പോൾ ജോവിന് വിഷമം തോന്നി.

രാത്രി പന്ത്രണ്ടിനോടടുത്തിരിക്കുന്നു. മുറിയിലേക്ക് നടക്കുമ്പോൾ, ഉറക്കം കിട്ടാതെ ചീട്ടുകളിച്ചും ഹുക്കാ വലിച്ചും സമയം തള്ളി നീക്കുന്നവരെയും അതുകണ്ട് തങ്ങളുടെ മനോവ്യഥ താൽക്കാലികമായി അകറ്റി അങ്ങിങ്ങായിരിക്കുന്നവരെയും അവൻ കണ്ടു.

മുറിയിലെത്തിയപ്പോൾ പലരും ഉറങ്ങിയിരുന്നു. ജോവിൻ  ഉറങ്ങാനുള്ള തയ്യാറെടുപ്പ് എടുത്തു.വയറ് നിറഞ്ഞതു കൊണ്ടാവാം  അടുത്ത ബെഡ്ഡിൽ കിടക്കുന്ന അണ്ണൻ സുഖമായുറങ്ങുന്നു. നല്ല കൂർക്കംവലി. കംബിളിക്കുള്ളിലെ  ഏകാന്തത ജോവിന് ഇഷ്ടമായിരുന്നെങ്കിലും  പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് അസ്വസ്ഥത .സിറിയക്കാരൻ വിസ  തന്നില്ലെങ്കിൽ സ്ഥിതി എന്താകുമെന്ന ചിന്തയാണ് അവനിൽ വളർന്ന് തുടങ്ങിയിരിക്കുന്നത്.

രാവിലെ ഉണർന്നപ്പോൾ ഒൻപതു മണിയായിരുന്നു. റൂമിലുള്ള ചിലർ നാസ്ത കഴിക്കാൻ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ടോ മൂന്നോ പേർ ടെലിവിഷനു മുന്നിലും. വിസക്ക്  അപേക്ഷിക്കുന്നവർക്ക് നേരത്തെതന്നെ  താമസിക്കുന്ന ഹോട്ടലിന്റെ പേരും  റൂം നമ്പറും ഫാക്സ് നംബരും കൊടുക്കുന്നതിനാൽ, അവിടെ ഫാക്സായി വരുന്ന വിസയുടെ അവകാശിയെ റിസപ്ഷനിൽ നിന്നും യഥാസമയം അറിയിക്കുന്നത് ടെലിവിഷനിലൂടെയാണ്. അതിനു മുന്നിലുള്ളവരുടെ  കാത്തിരിപ്പിൽ ഒരുപാട്  സിഗററ്റ് പാക്കറ്റുകൾ കാലിയാകും.  ജോവിൻ റൂമിലെ കൂടുതൽ പേരെ പരിചയപ്പെടുന്നത് റെസ്റ്റോറന്റിലേക്ക് കഴിക്കാൻ പോകുംബോഴാണ്.

വിസ കിട്ടിയിയിട്ടും ടിക്കറ്റ് കൺഫേം ആകാതെ വിഷമിച്ചിരിക്കുന്ന പന്തളത്തുകാരൻ സുനിൽ,  പാലക്കാട്ടുകാരൻ മാത്യൂസ് എമ്പ്ലൊയ്മെന്റ് വിസ കിട്ടിയിട്ടും ടിക്കറ്റ് കൺഫേമായില്ലെന്ന് കംബനിയോട് കളവു പറഞ്ഞ് മടക്കയാത്ര നീട്ടി കിഷിൽ അടിച്ചുപൊളിച്ച് നടക്കുകയാണ്. ജോലിക്ക് ജോയിൻ ചെയ്താൽ പിന്നെ വിശ്രമം ഉണ്ടാകില്ലെന്നാണതിനുള്ള ന്യായവാദം. പ്രായം കുറവായ മലപ്പുറത്തുകാരൻ അലി ഒരാഴ്ചയായി വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഉമ്മയേയും ബാപ്പായേയും കാണാൻ പറ്റാത്തതിലുള്ള വിഷമമാണ് ആ ഇരുപതുകാരനുള്ളത്.

റെസ്റ്റോറൻറിൽ ക്യൂവിൽ നിന്ന്  ടോക്കൺ കൊടുത്തു വാങ്ങിയ ഒരു മുട്ടയും ചെറിയ കഷണം ബട്ടറും ബ്രെഡ്ഡും ചായയും നാസ്തയാക്കി ഇറങ്ങിയപ്പോൾ അമ്മച്ചിയുണ്ടാക്കിത്തന്നൈരുന്ന പ്രാതലിന്റെ വില ജോവിന് ഓർമ്മവന്നു.  ഇവിടെ ഭക്ഷണത്തിന് അമിതവിലയായതു കാരണം  ആഹാരം രണ്ട് നേരം ആക്കി ഒതുക്കി വയറും  ചിലവും ചുരുക്കുന്ന രാണ് പലരും. നാസ്ത  കഴിച്ച് എത്തിയപ്പോൾ മുറിയിൽ വിസക്ക് കാത്തിരുന്നവർ വിസ ലഭിച്ചതിന്റെ  സന്തോഷം ഹാളിലേക്ക് വന്നവരോടായി പങ്കിട്ടു. ടിക്കറ്റ് കൺഫേംഡ് ആക്കി യാത്രക്കൊരുങ്ങിയിരിക്കുകയാണവർ.

മൂവരും വന്നിട്ട്  രണ്ടു ദിവസമേ ആയിട്ടുള്ളായിരുന്നു. ചിലർക്കങ്ങനെയാണ്. എപ്പോഴും ഭാഗ്യം കൂടെയുണ്ടാകും.മറ്റു ചിലർക്ക്  നിർഭാഗ്യവും അലച്ചിലും. മാറ്റങ്ങളില്ലാതെ ദിവസങ്ങൾ മാറുംതോറും ജോവിന്റെ  മനസ്സിൽ  കാർമേഘപടലങ്ങൾ നിറഞ്ഞു തുടങ്ങി. ടെലിവിഷനു മുന്നിൽ വിസക്കുവേണ്ടിയുള്ള് കാത്തിരിപ്പ് അവനും ശീലമായി.  മുറിയിലുണ്ടായിരുന്നവർ ഓരോരുത്തരായി ഒഴിഞ്ഞുപോയി പുതിയ ആൾക്കാർ വരുംബോഴും ജോവിനും അണ്ണനും ബാക്കിയായി.

നാല്പത് ദിവസത്തേക്ക് ഇറാന്റെ വിസ എടുത്തതിനു ശേഷമാണ്  ജോവിന്റെ കാത്തിരിപ്പിന് വിരാമമായത്. അപ്പോഴേക്കും അണ്ണൻ  പാസ്പോർട്ടില്ലാത്ത കിടക്കാനിടമില്ലാത്ത, വിസയില്ലാത്ത കല്ലീവല്ലിയായി മാറിയിരുന്നു. ലാറി എക്സ്ചേഞ്ചിലൂടെ സിറിയക്കാരൻ അയച്ചുകൊടുത്ത പണം കൊണ്ട് അവൻ അയാളെ ഒരു പരിധിക്കപ്പുറം സഹായിച്ചിരുന്നു. അന്ന് അണ്ണനോട് യാത്ര പറയുംബോൾ സഹായിക്കാമെന്ന് വാക്ക് കൊടുത്തതാണ്. പക്ഷേ ജീവിതം ഉഴറുംബോൾ പല വാക്കുകളും അറിയാതെ മറന്നു പോകുന്നു. മനുഷ്യർ അങ്ങനെയണ്.

(തുടരും)


ഭാഗം 10

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ സമയമായെന്ന് പൈലറ്റിന്റെ അനൗൺസ്മെൻറ് വന്നപ്പോഴാണ് അവൻ ഓർമ്മ വിട്ടത്. എല്ലാകാര്യങ്ങളും പരിചിതമായിരുന്നതുകൊണ്ട് ജോവിൻ താമസിയാതെ തന്നെ ഹാർവെസ്റ്റ് ഹോട്ടലിന്റെ ഒരു മുറിയിൽ എത്തി. റൂമിലുള്ളവരെ പരിചയപ്പെട്ട് തൻറെ ബെഡ് കണ്ടെത്തുമ്പോൾ ജോവിത എന്തു ചെയ്യുകയായിരിക്കും എന്ന ആധി അവനെ അലട്ടി.


മണി പതിനൊന്നായി. അവൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരിക്കും.  ഇനി രണ്ടുദിവസം അവൾക്ക് ഓഫാണ്. അതിനുള്ളീൽ തനിക്ക് വീട്ടിലെത്താം അവൻ ആശ്വസിച്ചു. ഫ്രെഷായ ശേഷം ബാഗിൽ കരുതിയിരുന്ന പഴവും ജ്യൂസും കഴിച്ച് കംബിളി പുതച്ച് അവൻ ഉറക്കത്തിലേക്ക് ചുരുണ്ടു.

രാവിലെ ഉണർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. ജോവിതയുടേയും റിഷിയുടേയും  മിസ്ഡ്കോൾ. റിഷി വിസ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ സുഹൃത്താ‍ണ്. ഹാളിലെ ടെലിവിഷന്റെ മുന്നിൽ കുറച്ചു നേരം ഇരുന്നപ്പോൾ വിസയുടെ ലിസ്റ്റിൽ  തൻറെ പേര് കണ്ട് അവന് ആഹ്ലാദം തോന്നി. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും ഒരാൾ മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും എത്രയാണെന്ന് മനസ്സിലാക്കാനും കഴിവുള്ള ഒരാളെയാണ് വിസയെടുക്കാനുള്ള ചുമതലയേൽപ്പിക്കുന്നതെതെങ്കിൽ   അത്  കിട്ടാത്തതിന്റെ പേരിൽ ഇവിടെ ഒരുപാട് കണ്ണീർച്ചാലുകൾ ഒഴുകില്ല.

 

എത്രയും പെട്ടെന്ന് ജോവിതയുടെ അരികിലെത്തണം.പിരിഞ്ഞിരിക്കാൻ പ്രയാസമാണ്.ടിക്കറ്റ് കൺഫേം ആക്കണം.

കിഷ് എയർലൈൻസിന്റെ കൌണ്ടറിൽ നല്ല തിരക്കായിരുന്നു.  തലേന്ന് വിസ കിട്ടിയവർക്ക് പോലും തിരിച്ചു പോകാൻ ടിക്കറ്റ് കൺഫേംഡ് ആയിരിക്കുന്നത് രണ്ടുദിവസത്തിനുശേഷമാണ്. ചിലപ്പോൾ ഫ്ലൈറ്റിൽ സീറ്റ് കാലിയായിരിക്കും. എന്നാലും വിസ കിട്ടിയ പലരേയും മണിക്കൂറുകളെണ്ണി കിഷിൽ  തങ്ങാൻ നിർബന്ധിതരാക്കുന്ന കച്ചവടത്തിന്റെ  മറ്റൊരു മുഖം .  

യാദൃശ്ചികമായി പരിചയപ്പെട്ട ഒരു ഇറാനിയുടെ ഭാര്യ എയർലൈൻസ് കൗണ്ടറിൽ ഉണ്ടായിരുന്നത് കൊണ്ട് നൂറു ദിർഹം അധികം നൽകി വാസ്തയിൽ  അടുത്ത ദിവസത്തേക്ക് ടിക്കറ്റ് കൺഫോം ആക്കി ജോവിൻ ബൂത്തിലേക്ക് നടന്നു.

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം അവന് ഭാര്യയുമായി സംസാരിക്കാൻ കഴിഞ്ഞു. ഇരുവർക്കും പറഞ്ഞറിയിക്കാനാകാത്ത  സന്തോഷം.

വൈകുന്നേരം കൾച്ചറൽ ഫൌണ്ടേഷന്റെ ലോണിൽ മനസ്സിന്റെ അസ്വസ്ഥത മാറ്റാൻ കാഴ്ച്ചകൾ നോക്കിയിരുന്ന ജോവിൻ, ഒരു ആഫ്രിക്കക്കാരന്റെ കൂടെ ടാക്സിയിൽ വന്നിറങ്ങിയ പെൺകുട്ടിയെ കണ്ട് അംബരപ്പോടെയെഴുന്നേറ്റു.

തൻറെ ആദ്യ വരവിൽ ഹൈദരാബാദുകാരനോടൊപ്പം  കണ്ട  പെൺകുട്ടി. പർദ്ദയിട്ടിരുന്നെങ്കിലും  അവൾ മുഖം മറച്ചിരുന്നില്ല,  കാശിനുവേണ്ടി ആഫ്രിക്കക്കാരനുമായി തർക്കിക്കുകയാണ്. അയാൾ അവൾക്ക് പത്ത് ദിർഹം കൂടി അധികം കൊടുത്ത് കാർക്കിച്ചു തുപ്പി ഹോട്ടലിലേക്ക് നടന്നു. അവൾ കുറച്ച് വിഷമത്തോടെ ചുറ്റും നോക്കിയപ്പോൾ അവനെ കണ്ടു. അവൾ പ്രതീക്ഷയോടെ അവന്റെയരികിലെത്തി. ജോവിനു വിറയൽ അനുഭവപ്പെട്ടു.

 “ അണ്ണൻ കേരളാവുന്നാ. ദൂരെ ഒരു മണൽക്കാടിരുക്ക്. ടാക്സിയിൽ പത്ത് ദിർഹമാകും എനിക്ക് ഒരു അൻപത് ദിർഹവും.പോകലാം?.”

ജാള്യതയില്ലാതെ അവളത് പറഞ്ഞപ്പോൾ ജോവിനൊന്നും തോന്നിയില്ല, സഹതാപമല്ലതെ.

“ നീ അന്നു വന്നിട്ട് പോയില്ലേയിതു വരെ?.”

അവൻ അവളെ മനസ്സിലാക്കിയതു പോലെ ചോദിച്ചു. അവളിൽ അഴലിന്റെ നനവ് പടർന്നു.

“ അണ്ണനെന്നെ തെരിയുമാ. അണ്ണന്റെ മുഖം ഞാവകത്തിലിരുക്ക്.”

അവളവനെ തിരിച്ചറിഞ്ഞതു പോലെനിന്നു.

“നീയിതുവരെ പോയില്ലേയിവിടുന്ന്?”

അവൾ ശോകമൂകയായി.

“ഇല്ലണ്ണാ.എന്നെ കല്യാണം പണ്ണിയവൻ എന്നെ ചതിച്ചു.ഇവിടെ എന്നെ ഒരാൾക്ക് വിറ്റ് അവൻ കടന്നു കളഞ്ഞു.”

തമിഴും മലയാളവും കലർത്തി അവളത് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു പോയി.

“ കരയണ്ട. വരൂ.”

എന്തുകൊണ്ടാണ് അവളുടെ കൂടെ കുറച്ചുകൂടി സമയം ചെലവഴിക്കാൻ തോന്നിയതെന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസ്സിലായില്ല. ജോവിന്റെ  പിന്നാലെ നടന്ന് അവൾ തന്റെ കദനം പറഞ്ഞു ചതിയിൽപ്പെട്ടെങ്കിലും അവൾ ഇന്ന് ജീവിക്കുന്നത് കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. അവൻ അവളിൽ നിന്നും അറിഞ്ഞ സത്യം.

രാത്രിയായിരുന്നു ബീച്ചിൽ തിരക്ക് കുറവാണ്. അവൻ ബീച്ചിലിരുന്നപ്പോൾ  അല്പം ദൂരെ മാറി അവൾ ഇരുന്നു. കടൽക്കാറ്റ് അവരെ തഴുകി പൊയ്ക്കൊണ്ടിരുന്നു.

“ പലവട്ടം മരിക്കാനൊരുങ്ങിയതാ പക്ഷേ മരിച്ചില്ലെങ്കിലോയെന്നുള്ള ഭയമാണ്.”

അവളുടെ അടക്കിയ ശബ്ദം. അവൻ നിശബ്ദനായി.

ജോവിൻ അണ്ണനെ കുറിച്ചാണ് ഓർത്തുപോയത്. ഇടയ്ക്കിടെ അണ്ണൻ മരണത്തെക്കുറിച്ച്  പറയുമായിരുന്നു. സർവ്വവാതിലുകളും അടയുമ്പോൾ, ഒരു വാതിലും തുറക്കതിരിക്കുംബോൾ  ഒരടി മുന്നോട്ട് പോകാനാവാതെ നിശ്ചലനാകുംബോൾ... മരണം വരിക്കണം ! പാവം അണ്ണൻ ഇവിടെ കിടന്ന് ഒരുപാട് ബുദ്ധിമുട്ടിയതാണ്. ആഹാരത്തിനുവേണ്ടി എച്ചിൽപാത്രങ്ങൾ വരെ കഴുകി. അണ്ണൻ ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ടാകും അല്ലെങ്കിൽ ഇവിടെ കാണേണ്ടതായിരുന്നു.

തെല്ലിടയിലെ മൌനം മുറിച്ച് അവൾ ചോദിച്ചു.

“ ഒരു അണ്ണനെ തെരിയുമാ?. കളിഞ്ഞ കുറേ ദിവസം മുന്നാടി  ഒരാൾ ഇവിടെ കടലിൽ ചാടി ചത്തു. എല്ലാരും അണ്ണാന്നു വിളിക്കുന്ന ഒരു കേരളവാനാ...ദാ..അവിടെ..”

അവൾ കടലിന്റെ ഒരു വശത്തേക്ക് ചൂണ്ടി തുടർന്നു.

“നല്ല മനുഷ്യനാരുന്നു.”

അതുകേട്ട് ജോവിന്റെ ശ്വാസം നിലച്ചു.

ഈശ്വരാ അത് തനിക്കറിയാവുന്ന അണ്ണനാണോ?

“ദാ..ഇതാ അണ്ണാ അയാളുടെ ഫോട്ടോ...അണ്ണൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.”

അവൾ മൊബൈൽ നീട്ടി . മൊബൈലിൽ അണ്ണന്റെ ചിത്രം. അതേ അണ്ണൻ മരിച്ചിരിക്കുന്നു.

താൻ വിചാരിച്ചിരുന്നെങ്കിൽ മാധ്യമങ്ങളുടെ സഹായത്തോടെയെങ്കിലും  അണ്ണനെ സഹായിക്കാൻ കഴിയുമായിരുന്നു. അന്ന് പക്ഷേ....

കടലിൽ നിന്നും ഒരു രൂപം ഉയർന്ന് വരുന്നതായി അവനു തോന്നി.

ഒരു ദേഷ്യവുമില്ലാതെ അണ്ണൻ നടന്നടുക്കുകയാണ്.

അവൻ ഭയത്തോടെ എഴുന്നേറ്റ് അവളുടെ കൈപിടിച്ചു.

“വാ.എണീക്ക് നമ്മുക്ക് പോകാം....”

തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഭയത്തോടെ അവൻ മണലിലൂടെ മുന്നോട്ട് നടന്നു.

പിന്നാലെ കാര്യമറിയാതെയവളും.

പിറ്റേന്ന് യാത്ര അവസാനിപ്പിച്ച് ജോവിതക്കരികിലെത്തുംബോൾ ഒരു മുറിപ്പാടായി അണ്ണനും ആ പെൺകുട്ടിയും അവന്റെ മനസ്സിൽ അവശേഷിച്ചു. അവന്റെ മനസ്സാക്ഷി അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു...രക്ഷിക്കണം അവിടെ നിന്ന് ആ പെൺകുട്ടിയേയെങ്കിലും......!

(അവസാനിച്ചു)

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter